വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

അസോസിയേറ്റ് രാജ്യങ്ങളിലെ ചില താരങ്ങളുണ്ട്. ഇതിഹാസ തുല്യരായി മാറേണ്ടിയിരുന്നവരാണെങ്കിലും സാഹചര്യങ്ങള്‍ക്കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ചിലര്‍

1

ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് തുടങ്ങിയ വമ്പന്‍ ടീമുകളിലെ താരങ്ങളുടെ പേരാവും കൂടുതല്‍ ആളുകളുടെയും മനസിലേക്കെത്തുക. ഇൗ ടീമുകളിലെ പല സൂപ്പര്‍ താരങ്ങളും വലിയ പ്രകടനങ്ങള്‍ കാഴ്ചവെച്ച് തന്നെ പേരെടുത്തവരാണ്. അതുകൊണ്ട് തന്നെ ഇവരെയാരെയും വില കുറച്ച് കാണാനാവില്ല. എന്നാല്‍ അസോസിയേറ്റ് രാജ്യങ്ങളിലെ ചില താരങ്ങളുണ്ട്. ഇതിഹാസ തുല്യരായി മാറേണ്ടിയിരുന്നവരാണെങ്കിലും സാഹചര്യങ്ങള്‍ക്കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ചിലര്‍.

വലിയ ടീമുകളിലെപ്പോലെ മികച്ചൊരു സാഹചര്യം ലഭിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതിഹാസ തുല്യരായി മാറാന്‍ മാത്രം പ്രതിഭയുള്ളവര്‍. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് ഇവര്‍ക്ക് വലിയ നിലയിലേക്ക് ഉയരാനോ അര്‍ഹിച്ച അംഗീകാരം നേടിയെടുക്കാനോ സാധിച്ചില്ല. ഇത്തരത്തില്‍ കുഞ്ഞന്‍ ടീമിലെ വമ്പന്മാരായ താരങ്ങളെക്കുറിച്ചറിയാം.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

ജോണ്‍ ഡേവിസണ്‍

ജോണ്‍ ഡേവിസണ്‍

മുന്‍ കാനഡ ടീം ക്യാപ്റ്റന്‍ ജോണ്‍ ഡേവിസന്‍ ഇത്തരത്തില്‍ പ്രതിഭകൊണ്ട് വിസ്മയിപ്പിച്ച താരമാണ്. 33ാം വയസില്‍ കനേഡിയന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 2003ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തുറ്റ ബൗളിങ് നിരയെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

2

76 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ മറ്റൊരു താരത്തിനും തിളങ്ങാനാവാതെ പോയതോടെ കാനഡ 202ന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റിന്റെ അനായാസ ജയം വെസ്റ്റ് ഇന്‍ഡീസ് നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ കാനഡ തോറ്റെങ്കിലും കളിയിലെ താരമായത് ഡേവിസനായിരുന്നു. 32 ഏകദിനത്തില്‍ നിന്ന് 799 റണ്‍സും 5 ടി20യില്‍ നിന്ന് 44 റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ആസിഫ് കരീം

ആസിഫ് കരീം

മുന്‍ കെനിയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആസിഫ് കരീമിനെ ചിലര്‍ക്കെങ്കിലും മറക്കാന്‍ കഴിയില്ല. വമ്പന്മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ച സൂപ്പര്‍ താരമാണ് ആസിഫ്. 2003ലെ ലോകകപ്പിലാണ് ആസിഫിന്റെ മിന്നും പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കെനിയ 174 റണ്‍സാണ് ആകെ നേടിയത്. മറുപടിക്കിറങ്ങിയ കംഗാരുക്കള്‍ അനായാസ ജയം സ്വപ്‌നം കണ്ടെങ്കിലും ആസിഫിന് മുന്നില്‍ വിറച്ചു.

റിക്കി പോണ്ടിങ്, ഡാരന്‍ ലീമാന്‍, ബ്രാഡ് ഹോഗ് എന്നിവരെ പുറത്താക്കിയാണ് ആസിഫ് മികവ് കാട്ടിയത്. 8.2 ഓവറില്‍ 6 മെയ്ഡനടക്കം ഏഴ് റണ്‍സ് വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇതെന്ന് ഓര്‍ക്കണം. കെനിയ തോറ്റെങ്കിലും ആസിഫായിരുന്നു കളിയിലെ താരം.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

സ്റ്റീവ് ടിക്കോളോ

സ്റ്റീവ് ടിക്കോളോ

മുന്‍ കെനിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് ടിക്കോളോയെ ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകര്‍ക്കും അറിയാം. ഒരു കാലഘട്ടത്തില്‍ കെനിയന്‍ ടീമിന്റെ മുഖമായിരുന്നു അദ്ദേഹം. 135 ഏകദിനങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3428 റണ്‍സാണ് അദ്ദേഹം നേടിയത്. 15 ടി20യില്‍ നിന്ന് രണ്ട് ഫിഫ്റ്റി ഉള്‍പ്പെടെ 345 റണ്‍സും. 2003ലെ ലോകകപ്പ് സെമി ഫൈനലില്‍ കെനിയ എത്തുമ്പോള്‍ ടിക്കോളായായിരുന്നു ക്യാപ്റ്റന്‍. ഏകദിനത്തില്‍ 94 വിക്കറ്റും ടി20യില്‍ 12 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

തോമസ് ഒഡോയോ

തോമസ് ഒഡോയോ

മറ്റൊരു കെനിയന്‍ സൂപ്പര്‍ താരമാണ് തോമസ് ഒഡോയോ. ഒരു കാലഘട്ടത്തില്‍ കെനിയയുടെ പേസ് നിരയിലെ എതിരാളികളെ വിറപ്പിക്കുന്ന മുഖമായിരുന്നു ഒഡോയോയുടേത്. 136 ഏകദിനത്തില്‍ നിന്ന് 145 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 4.6 എന്ന മികച്ച ഇക്കോണമിയില്‍. 11 ടി20യില്‍ നിന്ന് 11 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങിയിരുന്നു. ഏകദിനത്തില്‍ 2420 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

ആശിഷ് ബെഗായി

ആശിഷ് ബെഗായി

കനേഡിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ആശിഷ് ബെഗായി. 62 ഏകദിനത്തില്‍ നിന്ന് 37.77 ശരാശരിയില്‍ 1964 റണ്‍സും 9 ടി20യില്‍ നിന്ന് 40.57 ശരാശരിയില്‍ 284 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ രണ്ട് സെഞ്ച്വറിയും 16 ഫിഫ്റ്റിയും ടി20യില്‍ രണ്ട് ഫിഫ്റ്റിയും ബഗായിയുടെ പേരിലുണ്ട്. വളരെ വൈകിയാണ് കനേഡിയല്‍ ടീമിലേക്ക് അദ്ദേഹം എത്തിയത്. അല്ലായിരുന്നെങ്കില്‍ വലിയ റെക്കോഡുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കുമായിരുന്നു. അത്രത്തോളം പ്രതിഭ താരത്തിനുണ്ടായിരുന്നു.

പോള്‍ സ്റ്റിര്‍ലിങ്

പോള്‍ സ്റ്റിര്‍ലിങ്

അയര്‍ലന്‍ഡ് ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാനാണ് പോള്‍ സ്റ്റിര്‍ലിങ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരം ഇപ്പോഴും ടീമില്‍ സജീവമാണ്. 135 ഏകദിനത്തില്‍ നിന്ന് 5047 റണ്‍സും 104 ടി20യില്‍ നിന്ന് 2820 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 43 വിക്കറ്റും ടി20യില്‍ 20 വിക്കറ്റും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ അയര്‍ലന്‍ഡിന്റെ ടി20 പരമ്പരയില്‍ സ്റ്റിര്‍ലിങ്ങും ഉള്‍പ്പെട്ടിരുന്നു.

തറ്റെന്‍ഡ തൈബു

തറ്റെന്‍ഡ തൈബു

സിംബാബ് വെ ക്രിക്കറ്റ് ടീമിനൊപ്പം വിസ്മയിപ്പിച്ച പ്രതിഭയാണ് തറ്റെന്‍ഡ തൈബു. 28 ടെസ്റ്റില്‍ നിന്ന് 1546 റണ്‍സും 150 ഏകദിനത്തില്‍ നിന്ന് 3393 റണ്‍സും 16 ടി20യില്‍ നിന്ന് 254 റണ്‍സും നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൂന്ന് ഐപിഎല്ലില്‍ നിന്ന് 31 റണ്‍സും നേടിയിട്ടുണ്ട്. വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്ന താരത്തിന് 2012ല്‍ കളി നിര്‍ത്തേണ്ടി വന്നു. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായില്ലായിരുന്നെങ്കില്‍ വലിയ താരമായി അദ്ദേഹം മാറുമായിരുന്നു.

Story first published: Thursday, June 30, 2022, 16:46 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X