Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് വെറും സാമ്പിള്‍, ഇനി എതിരാളികള്‍ സൂക്ഷിക്കണം, മുന്നറിയിപ്പുമായി ഓസീസ് പേസര്‍

ലണ്ടന്‍: ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഓസീസ് ശക്തരായ ടീമായി മാറി കഴിഞ്ഞെന്നും എതിരാളികള്‍ സൂക്ഷിക്കേണ്ടി വരുമെന്നുമാണ് കമ്മിന്‍സിന്റെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയന്‍ ടീം ലൈനപ്പ് ക്ലിക്കായി കൊണ്ടിരിക്കുകയാണ്. ടീമിന്റെ പൂര്‍ണ പ്രകടനത്തിലേക്ക് എത്തിയിട്ടില്ല. ഇപ്പോള്‍ കാണിച്ചത് വെറും സാമ്പിള്‍ മാത്രമാണ്. പൂര്‍ണമായ ഫോമിലേക്ക് ടീം തിരിച്ചെത്തുമെന്നും കമ്മിന്‍സ് പറഞ്ഞു.

1

ഇപ്പോഴത്തെ ടീമില്‍ എല്ലാം ക്ലിക്കായിട്ടുണ്ട്. ബാറ്റിംഗും ബൗളിംഗും എല്ലാം ഒന്നിനൊന്ന് മെച്ചം. ഞങ്ങളുടെ ഗെയിം പ്ലാനിനനുസരിച്ച് കളിക്കാന്‍ സാധിക്കുന്നുണ്ട്. ഇപ്പോഴത്തെ പൊസിഷനില്‍ എല്ലാ താരങ്ങളും സംതൃപ്തരാണ്. ചിലര്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ സമയമെടുക്കും. പൂര്‍ണ തോതിലുള്ള പ്രകടനം പുറത്തെടുക്കാതെയും ടീമിന് ജയിക്കാനാവും എന്ന് വ്യക്തമായി. ഓരോ മത്സരം കഴിയുമ്പോഴും ഓസീസ് മെച്ചപ്പെടുന്നുണ്ടെന്നും കമ്മിന്‍സ് പറഞ്ഞു.

ലോകകപ്പില്‍ ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കമ്മിന്‍സ് നടത്തുന്നത്. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറയ്ക്കുന്നതില്‍ ഇതുവരെ വന്‍ വിജയമായിരുന്നു കമ്മിന്‍സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് ലഭിച്ചത്. ഓപ്പണിംഗ് ബൗളറില്‍ നിന്ന് സെക്കന്റ് ഓപ്പണിംഗ് ബൗളര്‍ എന്ന മാറ്റത്തിലേക്ക് വന്നത് വലിയ ഗുണം ചെയ്തു. മികച്ച പ്രകടനത്തിന് ഇതും കാരണമായെന്ന് കമ്മിന്‍സ് പറയുന്നു. ഓസീസില്‍ നിന്ന് മികച്ച ബൗളിംഗും ഇനിയും കാണാന്‍ സാധിക്കുമെന്ന് താരം വ്യക്തമാക്കി.

ജേസന്‍ ബെഹറന്‍ഡോര്‍ഫും മിച്ചല്‍ സ്റ്റാര്‍ക്കും ഗംഭീര പ്രകടനമാണ് നടത്തുന്നത്. അവര്‍ നടത്തുന്ന പ്രകടനം എനിക്കും ഗുണകരമാകാറുണ്ട്. അത് റണ്‍സ് നിയന്ത്രിക്കാന്‍ സഹായിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍ സമ്മര്‍ദത്തിലാവുകയും വിക്കറ്റ് ലഭിക്കുകയും ചെയ്യുന്നുവെന്ന് കമ്മിന്‍സ് പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പന്തു ചുരണ്ടല്‍ വിവാദം ഉണ്ടാവില്ലെന്നും, അത് കഴിഞ്ഞ വിഷയമാണെന്നും കമ്മിന്‍സ് പറഞ്ഞു.

Story first published: Tuesday, July 2, 2019, 17:46 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+