സൈന്യം തെരഞ്ഞെടുത്തു; പത്താന്‍ സഹോദരന്മാരുടെ ക്രിക്കറ്റ് അക്കാദമിയില്‍ കാശ്മീരി കൗമാരക്കാരും
ദില്ലി: ഇന്ത്യന്‍ ടീമിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാദമിയിലേക്ക് രണ്ട് കാശ്മീരി കൗമാരക്കാരെയും തെരഞ്ഞെടുത്തു. നോയിഡയിലെ ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സില്‍ ഇവര്‍ പരിശീലനം നടത്തും. സൈന്യത്തിന്റെ സഹരകരണത്തോടെയാണ് അക്കാദമിയുടെ പ്രവര്‍ത്തനം.
കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നുമാണ് സൈന്യം രണ്ടുപേരെ പത്താന്‍സ് അക്കാദമയില്‍ എത്തിച്ചത്. ഡാനിഷ് ക്വാദീര്‍(18), ഷാരൂഖ് ഹുസൈന്‍(20) എന്നിവര്‍ ഇനിമുതല്‍ പത്താന്‍ സഹോദരന്മാരുടെ പരിശീലനത്തില്‍ ക്രിക്കറ്റ് കളിച്ചു വളരും. ഇരുവരും നന്നായി കളിക്കുന്നവരാണെന്ന് ഇര്‍ഫാന്‍ പത്താന്‍ വിലയിരുത്തി.

കുപ്‌വാരയില്‍ സൈന്യം നടത്തിയ ട്രയല്‍സിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. 100 പേര്‍ ട്രയല്‍സിനെത്തിയിരുന്നു. ഇവരില്‍ നിന്നും സൈന്യം മികച്ച രണ്ടുപേരെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ആര്‍മി ക്രിക്കറ്റ് കളിക്കാര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. തങ്ങളുടെ അക്കാദമിയില്‍ അവര്‍ക്ക് പരിശീലനം നല്‍കുമെന്നും ഇര്‍ഫാന്‍ പ്രതികരിച്ചു. പത്താന്‍സ് ക്രിക്കറ്റ് അക്കാദമി ഏറെ മുന്നേറേണ്ടതുണ്ട്. മികച്ച കളിക്കാരെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇര്‍ഫാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications