ഇന്ത്യന്‍ പരമ്പര, വെല്ലുവിളി ഏറെ, നിര്‍ണ്ണായകമാവുക ഇവര്‍; ഓസീസ് സ്റ്റാര്‍ പേസര്‍ പറയുന്നു
സിഡ്‌നി: ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും കളമൊരുങ്ങുകയാണ്. നിലവിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ പോലും അപ്രസക്തം. ഇന്ത്യന്‍ പരമ്പര ഓസ്‌ട്രേലിയക്ക് പകരം വീട്ടലാണ്. സ്വന്തം തട്ടകത്തില്‍ തങ്ങളെ തകര്‍ത്ത് ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയോട് ഏകദിന പരമ്പരയിലൂടെ മറുപടി പറയാമെന്ന പ്രതീക്ഷയിലാണ് കംഗാരുക്കള്‍.
ഇന്ത്യക്കെതിരായ മത്സരം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ പരമ്പരയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. സ്പിന്നര്‍മാര്‍ പരമ്പരയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് കമ്മിന്‍സ് അഭിപ്രായപ്പടുന്നത്. ഇന്ത്യന്‍ മൈതാനങ്ങളില്‍ മത്സരഗതിയെ മാറ്റിമറിക്കാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കും. അവര്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. അവസാനമായി ഇന്ത്യയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമിലും രണ്ട് സ്പിന്നര്‍മാര്‍ വീതമുണ്ടായിരുന്നു.

ഇത് സ്പിന്നര്‍മാരുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇന്ത്യന്‍ മൈതാനം പേസ് ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഫ്‌ളാറ്റ് പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും. ഓസ്‌ട്രേലിയയില്‍ നിന്ന് വ്യത്യസ്തമായ ഇന്ത്യന്‍ പിച്ചിലെ വെല്ലുവിളി ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷമാണ് ഓസ്‌ട്രേലിയയുമായി ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. ജനുവരി 14ന് മുംബൈയില്‍ ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാം മത്സരം 17ന് രാജ്‌കോട്ടിലും മൂന്നാം മത്സരം 19ന് ബംഗളൂരുവിലും നടക്കും. അവസാന വര്‍ഷം ഇന്ത്യയില്‍ 3-2ന് ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications