വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ കുറിച്ച് മോശമായി പറഞ്ഞു, വര്‍ഷങ്ങളാണ് വേട്ടയാടപ്പെട്ടത്; അനുഭവം പറഞ്ഞ് പാറ്റ് കമ്മിന്‍സ്

By Abin MP

ആരാധകര്‍ വിളിക്കുന്നത് പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റേയും ലോക ക്രിക്കറ്റിന്റേയും കിരീടം വെക്കാത്ത രാജാവാണ് വിരാട് കോലി എന്ന കിങ് കോലി. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലിയോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് തന്നെ പറയാം. റെക്കോര്‍ഡുകള്‍ ഓരോന്നായി വിരാട് തന്റെ പേരിലാക്കി മാറ്റുകയാണ്.

ഏറ്റൊരു സൂപ്പര്‍താരത്തേയും പോലെ വിരാടിനും വന്‍ ആരാധകവൃന്ദമുണ്ട്. ചിലപ്പോഴൊക്കെ ആരാധകര്‍ തങ്ങളുടെ സ്‌നേഹം തെളിയിക്കാനായി അതിരുവിടാറുമുണ്ട്. ഇപ്പോഴിതാ കോലിയെ കുറിച്ചുള്ളൊരു പരാമര്‍ശത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് ഓസീസ് ബോളര്‍ പാറ്റ് കമ്മിന്‍സ്. 2018ല്‍ തനിക്കുണ്ടായ അനുഭവമാണ് ഓസീസ് പേസര്‍ ഓര്‍ത്തെടുത്തത്.

Virat Kohli

ഇന്നും കമ്മിന്‍സിന് മറക്കാനാകാത്ത അനുഭവമാണത്. 2018ല്‍ ഓസീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തുന്നതിന് മുമ്പായിരുന്നു കമ്മിന്‍സിന്റെ പരാമര്‍ശം. വിരാട് കോലി സെഞ്ചുറി അടിക്കില്ലെന്നായിരുന്നു അന്ന് കമ്മിന്‍സ് പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞതിന്റെ പരിണിതഫലം എന്താകുമെന്ന് അന്ന് കമ്മിന്‍സിന് അറിയില്ലായിരുന്നു. ഇപ്പോള്‍ ദ ഗ്രേഡ് ക്രിക്കറ്ററിന് നല്‍കിയ അഭിമുഖത്തിലാണ് കമ്മിന്‍സ് മനസ് തുറന്നത്.

സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും അത്തരം വേട്ടയാടലുകളില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്നും വിരാട് കോലിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അടുത്ത കുറേ വര്‍ഷങ്ങളിലേക്ക് തന്നെ സൂക്ഷിക്കേണ്ടി വരുമെന്നാണ് കമ്മിന്‍സ് പറയുന്നത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അദ്ദേഹമൊരു മഹത്തായ കളിക്കാരനാണെന്നായിരുന്നുവെന്നും സെഞ്ചുറി അടിക്കാതെ നോക്കുമെന്നുമായിരുന്നുവെന്നും കമ്മിന്‍സ് പറയുന്നു. ആ പരമ്പര ഇന്ത്യ 2-1 നായിരുന്നു ജയിച്ചത്. വിരാട് കോലി സെഞ്ചുറി അടിക്കുകയും ചെയ്തു. തന്റെ ഫോണ്‍ അന്ന് നിലച്ചിരുന്നില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഭയങ്കര ഓര്‍മ്മ ശക്തിയാണെന്നും കമ്മിന്‍സ് പറയുന്നു.

അതേസമയം കമ്മിന്‍സും വിരാട് കോലിയും വീണ്ടും മുഖാമുഖം വരികയാണ്. ഐപിഎല്ലിന് ഇന്ന് തിരി തെളിയുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുന്തമുനയാണ് കമ്മിന്‍സ്. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഈ സീസണിലെ ആദ്യ മത്സരത്തിനാണ് ഇന്ന് തിരിതെളിയുന്നത്.

Story first published: Friday, April 9, 2021, 23:37 [IST]
Other articles published on Apr 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X