Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോണിന് കീഴിലും ധോണി പരാജയം, റസൂലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഔട്ട്!

ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മോശം ഫോം ആഭ്യന്തര ക്രിക്കറ്റിലും തുടരുന്നു. ജാര്‍ഖണ്ഡിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ എം എസ് ധോണി വെറും 9 റണ്‍സിനാണ് പുറത്തായത്. ജമ്മു കാശ്മീര്‍ ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ സ്ലിപ്പില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ധോണിയെ പുറത്താക്കുകയായിരുന്നു. 24 പന്തില്‍ നിന്നാണ് ധോണി 9 റണ്‍സെടുത്തത്.

8 വര്‍ഷത്തിന് ശേഷമാണ് ജന്മനാടായ ജാര്‍ഖണ്ഡിന് വേണ്ടി ധോണി കളിക്കാന്‍ ഇറങ്ങുന്നത്. വളരെ ശ്രദ്ധയോടെ തുടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 24 പന്തുകളില്‍ ഒരേയൊരു ഫോര്‍ മാത്രമാണ് അടിച്ചത്. നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ വലിച്ചടിക്കാമെന്ന ധോണിയുടെ പദ്ധതിയെ സ്ലിപ്പില്‍ ഒറ്റക്കൈ കൊണ്ടെടുത്ത മനോഹരമായ ക്യാച്ചിലൂടെ പര്‍വ്വേസ് റസൂല്‍ അവസാനിപ്പിക്കുകയായിരുന്നു.

msdhoni

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് ജാര്‍ഖണ്ഡിനെ നയിക്കുന്നത്. ടോസ് നേടിയ ജമ്മു കാശ്മീര്‍ ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 78ന് മൂന്ന് എന്ന നിലയില്‍ ജാര്‍ഖണ്ഡ് പതറുമ്പോഴാണ് ധോണി ക്രീസിലെത്തിയത്. ഇടംകൈ സ്പിന്നര്‍ വസീം റാസയ്ക്കാണ് ധോണിയുടെ വിക്കറ്റ്. ധോണി കളിക്കുന്നുണ്ട് എന്നറിഞ്ഞ് സാമാന്യം നല്ല ജനക്കൂട്ടവും കളി കാണാനെത്തിയിരുന്നു. ബെംഗളൂരുവിലെ ആലൂരിലാണ് കളി നടക്കുന്നത്.

Story first published: Thursday, December 10, 2015, 12:59 [IST]
Other articles published on Dec 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+