ക്രിക്കറ്റ് താരം പര്‍വേസ് റസൂലിനെന്താ ഇതൊന്നും ബാധകമല്ലേ? ദേശീയ ഗാനം ഗൗനിച്ചില്ല; ചവച്ച് ചവച്ച്...
കാണ്‍പൂര്‍: കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ദേശീയ ടീമിലെത്തിയ ക്രിക്കറ്റ് താരം പര്‍വേസ് റസൂലിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം. അദ്ദേഹം ദേശീയ ഗാനം ഗൗനിച്ചില്ലെന്നാണ് ആരോപണം. കാണ്‍പൂരില്‍ നടന്ന ട്വിന്റി 20 മല്‍സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോള്‍ ച്യുയിംഗം ചവച്ച് നില്‍ക്കുകയായിരുന്നു റസൂല്‍.
സോഷ്യല്‍ മീഡിയകളില്‍ റസൂലിനെതിരേ കടുത്ത വിമര്‍ശനമാണ് പലരും ഉന്നയിച്ചത്. മറ്റു ടീമംഗങ്ങളെല്ലാം ശ്രദ്ധയോടെ നില്‍ക്കുമ്പോഴായിരുന്നു പര്‍വേസ് റസൂല്‍ അലസനായി ചവച്ച് നിന്നത്.

കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ആദ്യമായാണ് ഒരു ക്രിക്കറ്റര്‍ ദേശീയ ടീമിലെത്തുന്നത്. അക്കാര്യം മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആഘോഷമാക്കി വരവെയാണ് ഈ തിരിച്ചടി.

കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിന് മുന്നോടിയായാണ് ദേശീയ ഗാനം ആലപിച്ചത്. ഈ സമയം എല്ലാവരും അറ്റന്‍ഷനായി. എന്നാല്‍ 27 കാരനായ ഓഫ് സ്പിന്നര്‍ അലസനായി നില്‍ക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

പര്‍വേസ് റസൂല്‍ ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാണ് ചിലര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. ബിസിസിഐ താരത്തിനെതിരേ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി ആ രാജ്യത്തിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കാന്‍ തയ്യാറാവണമെന്നായിരുന്നു മിക്ക ആളുകളുടെയും പ്രതികരണം.

ദേശീയഗാനത്തേക്കാള്‍ പ്രധാനമാണോ ച്യൂയിംഗം? ഇന്ത്യയുടെ ജേഴ്‌സി അണിയാം. പക്ഷേ ദേശീയ ഗാനം ആലപിക്കാനാവില്ല. എന്തിനാണ് അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. റസൂലിനെ കളിയില്‍ നിന്നു മാറ്റിനിര്‍ത്തണം- ഇങ്ങനെ പോവുന്നു ട്വീറ്റുകള്‍.

2014ല്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും പര്‍വേസ് റസൂല്‍ കളിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ മറ്റുകളികളിലൊന്നും പരിഗണിച്ചിരുന്നില്ല. ട്വിന്റിയില്‍ പര്‍വേസ് റസൂലിന്റെ രണ്ടാം വരവാണ്.

കളിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് തോല്‍വിയായിരുന്നു. ഏഴ് വിക്കറ്റിനാണ് തോറ്റത്. നാല് ഓവര്‍ ചെയ്ത റസൂല്‍ ഒരു വിക്കറ്റിന് 32 റണ്‍സ് വിട്ടുകൊടുത്തു.

താരത്തിനെതിരേ ബിസിസിഐ നടപടിയെടുക്കുമോ എന്ന് വ്യക്തമല്ല. മുമ്പും റസൂല്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications