Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളത്തില്‍ സച്ചിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍

കൊല്‍ക്കത്ത ടെസ്റ്റിനിടെ സച്ചിനെക്കുറിച്ചുള്ള രസകരമായ ഒരു കണക്ക് കണ്ടു. സച്ചിന്‍ കളിച്ചത് 199 ടെസ്റ്റുകള്‍. സച്ചിനൊഴികെയുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ മുഴുവന്‍ പേരും ചേര്‍ന്ന് കളിച്ചത് 198 ടെസ്റ്റുകള്‍. റണ്‍സിന്റെ കാര്യമെടുത്താലും ഏകദേശം ഇതിങ്ങനെ തന്നെ, കളിയുടെ കാര്യത്തില്‍ ടീമിലെ എല്ലാ തടിയന്മാരും ചേര്‍ന്ന് ഒത്തുപിടിക്കണം ഒരു സച്ചിനെ തോല്‍പിക്കാന്‍.

രണ്ടര പതിറ്റാണ്ടായി സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും റെക്കോര്‍ഡുകള്‍ അടിച്ചു കൂട്ടുന്നു. ഒറ്റയ്ക്കുള്ള അടികള്‍ ആരാധകര്‍ക്ക് പുത്തരിയല്ല. എന്നാല്‍ സച്ചിന്‍ ബാറ്റിംഗ് ആസ്വദിക്കുന്നതായി തോന്നും ചിലര്‍ക്കൊപ്പം കളിക്കുമ്പോള്‍. കളിക്കളത്തില്‍ സച്ചിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന വാക്ക് ഓര്‍മിപ്പിക്കുന്ന ചില കൂട്ടുകെട്ടുകളിലേക്ക്. ഒരറ്റത്ത് അക്ഷോഭ്യനായി സച്ചിനുണ്ട് എന്ന് എടുത്തു പറയണ്ടല്ലോ.

സച്ചിന്‍ - കാംബ്ലി

സച്ചിന്‍ - കാംബ്ലി

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ക്രീസില്‍ അവതരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത് ഈ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു, വിനോദ് കാംബ്ലി. 1988 ല്‍ ശാരദാശ്രമം സ്‌കൂളിന് വേണ്ടി ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 664 റണ്‍സ്.

സച്ചിന്‍ - ഗാംഗുലി

സച്ചിന്‍ - ഗാംഗുലി

ലോകത്തിലെ ഏറ്റവും ഏകദിന ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന് കേളികേട്ടതാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യം. വലം കൈ - ഇടം കൈ സഖ്യം കീഴടക്കാത്ത രാജ്യങ്ങളില്ല. ഏകദിനത്തിലെ ഉയര്‍ന്ന ഓപ്പണിംഗ് വിക്കറ്റിലെ ഇന്ത്യന്‍ റെക്കോര്‍ഡും ഇവരുടെ പേരിലാണ്.

 സച്ചിന്‍ - ദ്രാവിഡ്

സച്ചിന്‍ - ദ്രാവിഡ്

പരസ്പരം ശരിക്കും ആസ്വദിച്ച് ബാറ്റ് ചെയ്യുന്ന രണ്ട് വിപരീത ശൈലിക്കാരാണ് സച്ചിനും ദ്രാവിഡും. ഏകദിനത്തിലെ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് ഇവരുടെ പേരിലാണ്. ന്യൂസിലന്‍ഡിനെതിരെ 1999 - 2000ത്തില്‍ നേടിയ 331 റണ്‍സാണത്.

സച്ചിന്‍ - സേവാഗ്

സച്ചിന്‍ - സേവാഗ്

സച്ചിനെപ്പോലെ കളിക്കുന്നു എന്നതാണ് സേവാഗിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. എന്നാല്‍ ഇടയ്ക്ക് സച്ചിനെയും മറികടന്നുപോയി സേവാഗ്. ഗാംഗുലി മാറിനിന്നതോടെ ഓപ്പണിംഗ് വിക്കറ്റില്‍ സച്ചിന് കൂട്ടായെത്തിയത് സേവാഗാണ്.

സച്ചിന്‍ - ലക്ഷ്മണ്‍

സച്ചിന്‍ - ലക്ഷ്മണ്‍

സച്ചിനും വി വി എസ് ലക്ഷ്മണും ഒന്നിച്ച് ബാറ്റ് ചെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക ചന്തമാണ്. ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 353 റണ്‍സ് ഇന്ത്യന്‍ റെക്കോര്‍ഡാണ്.

സച്ചിന്‍ - സഹീര്‍ ഖാന്‍

സച്ചിന്‍ - സഹീര്‍ ഖാന്‍

സഹീര്‍ ഖാനോ എന്ന് അതിശയപ്പെടാന്‍ വരട്ടെ. പത്താം വിക്കറ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പിന് ഉടമകളാണ് സച്ചിനും സഹീറും. ബാംഗ്ലാദേശഇനെതിരെ 2004 ല്‍ ആയിരുന്നു ഈ 133 റണ്‍സ്.

സച്ചിന്‍ - സിദ്ദു

സച്ചിന്‍ - സിദ്ദു

സൗരവ് ഗാംഗുലി യുഗത്തിന് മുന്‍പ് സച്ചിന്റെ കൂട്ടാളിയായിരുന്നു സിദ്ദു. പാകിസ്ഥാനെതിരെ ഷാര്‍ജയില്‍ രണ്ടാം വിക്കറ്റിന് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 231 റണ്‍സാണ്.

സച്ചിന്‍ - ധോണി

സച്ചിന്‍ - ധോണി

സച്ചിന്‍ ഓപ്പണിംഗിലും ധോണി ആറിലോ ഏഴിലോ ഇറങ്ങുന്ന ഏകദിനത്തില്‍ ഇരുവരും തമ്മില്‍ അത്ര വലിയ പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടായിട്ടില്ല. എന്നാലും സച്ചിന്‍ ഏകദിനത്തില്‍ 200 തികയ്ക്കുമ്പോള്‍ അപ്പുറത്ത് ആരായിരുന്നു എന്ന് ഓര്‍മയില്ലേ. ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി.

സച്ചിന്‍ - യുവരാജ്

സച്ചിന്‍ - യുവരാജ്

സച്ചിന് ശേഷം ക്ലീന്‍ സ്‌ട്രോക്കുകള്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍ എന്നതായിരുന്നു യുവിക്ക് കിട്ടിയ ഏറ്റവും വലിയ വിശേഷണം. കളത്തില്‍ യുവിയുടെ ഏറ്റവും വലിയ ആരാധനാപാത്രവും സച്ചിന്‍ തന്നെ.

Story first published: Monday, November 11, 2013, 12:16 [IST]
Other articles published on Nov 11, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+