Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ യോഗത്തില്‍ ശ്രീനിവാസനും; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ദില്ലി: സുപ്രീംകോടതി വിലക്കുണ്ടായിട്ടും എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തതിനെതിരെ സുപ്രീംകോടതി. കോടതി ശ്രീനിവാസനെ വിലക്കിയിട്ടും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആണ് ശ്രീനിവാസനെതിരെ കോടതിയെ സമീപിച്ചത്.

ഫിബ്രുവരി 8ന് നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 18ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

n-srinivasan

എന്നാല്‍, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലായിരുന്നു ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് ശ്രീനിവാസനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. യോഗത്തില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.

അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയാത്ത ശ്രീനിവാസന്‍ എങ്ങിനെയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തുടരാനാവുന്നതെന്ന് കോടതി ചോദിച്ചു. ശ്രീനിവാസന്റെ പദവി എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട്, ശ്രീനിവാസന്‍ ഒരേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയാകുന്നതും ബിസിസിഐ പ്രസിഡന്റാകുന്നതും കോടതി വിലക്കിയിരുന്നു.

Story first published: Tuesday, February 24, 2015, 8:59 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+