Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊറോട്ട ഗ്ലൗസ്: ട്രോളില്‍ സാക്ഷാല്‍ സെവാഗിനെ അടിച്ചുപറത്തി പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ: വിരേന്ദര്‍ സെവാഗ് ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്‌തെങ്കിലും ട്വിറ്ററില്‍ താരമായി തുടരുകയാണ്. ക്രിക്കറ്റ് മുതല്‍ രാഷ്ട്രീയത്തിലും, പിന്നെ പറ്റാവുന്ന കാര്യങ്ങളിലെല്ലാം അഭിപ്രായം രേഖപ്പെടുത്തി പഞ്ച് ഡയലോഗും, ട്രോളും അടിച്ചുവിടുന്ന സെവാഗിനെ പൊതുവെ ആരും തിരിച്ചടിക്കാറില്ല. പക്ഷെ ഇന്ത്യന്‍ ടീമില്‍ ഇന്നും ബേബിയായി തുടരുന്ന വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ തനിക്കെതിരെ വന്ന ട്രോള്‍ അടിച്ച് പറത്തി ഗ്രൗണ്ടിന് പുറത്തേക്ക് വിട്ടപ്പോള്‍ ഞെട്ടിയത് സെവാഗാണ്.

എട്ട് വര്‍ഷത്തിന് ശേഷമാണ് പാര്‍ത്ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്തുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമാണ് പട്ടേല്‍. അപ്പോഴാണ് വിരേന്ദര്‍ സെവാഗ് ഒരു 'പൊറോട്ട' തമാശയുമായി രംഗത്തെത്തിയത്. വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുമായി സാമ്യമുള്ള പൊറോട്ടകളുടെ ചിത്രമാണ് സെവാഗ് ട്വിറ്ററില്‍ ഇട്ടത്. പട്ടേല്‍ ഈ ഉപകരണം എടുക്കാന്‍ മറന്നെങ്കില്‍ അയച്ചു തന്നാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശയോടെയുള്ള ചോദ്യം.

parthiv

പഴയ ബേബിയാണെന്ന് കരുതി പൊട്ടിച്ച തമാശ അടുത്ത നിമിഷം തിരിച്ചുവരുന്നതാണ് ട്വീറ്റന്‍മാര്‍ കണ്ടത്. താന്‍ ആവശ്യത്തിന് ഗ്ലൗസുകള്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ടെന്നും, ഇത് കൈയില്‍ തന്നെ ഇരിക്കട്ടേയെന്നുമായിരുന്നു പട്ടേലിന്റെ മറുപടി. ഒപ്പം ഒരു ഉപദേശവും നല്‍കി. ഡല്‍ഹിയിലെ തണുപ്പില്‍ ഇത് ഉപകാരപ്പെടുമെന്നായിരുന്നു പാര്‍ത്ഥിവ് പട്ടേലിന്റെ ഉപദേശം.

ട്വിറ്റര്‍ ലോകം പാര്‍ത്ഥിവിന്റെ തമാശയ്ക്ക് കൈയടിച്ചെങ്കിലും വീരു പിന്നീട് ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും പഴയ പടക്കുതിരകളോട് ജൂനിയേഴ്‌സിന് തീരെ ബഹുമാനമില്ലെന്ന് മനസ്സില്‍ പറഞ്ഞ് അടങ്ങിക്കാണുമെന്നാണ് സംസാരം.

Story first published: Friday, January 12, 2018, 11:46 [IST]
Other articles published on Jan 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+