വിജയ് ഹസാരെ ട്രോഫി: ഡല്‍ഹിയെ 139 റണ്‍സിന് തകര്‍ത്ത് ഗുജറാത്തിന് കിരീടം
ബ്ലാംഗ്ലൂര്‍: ഡല്‍ഹിയെ 139 റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്തിന് വിജയ് ഹസാരെ ട്രോഫി കിരീടം. നായകന്റെ കളി പുറത്തെടുത്ത പാര്‍ഥിവ് പട്ടേലിന്റെ മികവിലാണ് ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്.
പാര്‍ഥിവ് പട്ടേലിന്റെ (109) സെഞ്ചുറിയുടെ ബലത്തില്‍ 273 റണ്‍സ് അടിച്ചെടുത്ത ഗുജറാത്ത്. മുന്‍ ചാമ്പ്യന്‍മാരായ ഡല്‍ഹിയെ 134 റണ്‍സിന് എറിഞ്ഞിട്ടു. ജസ്പ്രിത് ബംറ അഞ്ച് വിക്കറ്റും ആര്‍പി സിങ് നാലു വിക്കറ്റും വീഴ്ത്തി.

274 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ ഋഷങ് പാണ്ഡിനെ നഷ്ടമായി. ആര്‍പി സിങിനായിരുന്നു വിക്കറ്റ്.
ആ ജെട്ടലില്‍ നിന്ന് കരകയറാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍, ഗൗതം ഗബീര്‍ എന്നിവരുടെ വിക്കറ്റും ആര്‍പി സിങ് സ്വന്തമാക്കി.
നേരത്തെ റുജുല്‍ ഭട്ട് (60), ചിരന്‍ ഗാന്ധി (44*) എന്നിവരുടെ പിന്തുണയോടെയാണ് പട്ടേല്‍ ഗുജറാത്തിന് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തികൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications