വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ മനസില്‍ സൗരവ് ഗാംഗുലിയാണ് നായകനെന്ന നിലയില്‍ എന്നും ഒന്നാമന്‍- പാര്‍ഥിവ് പട്ടേല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളായ പാര്‍ഥിവ് പട്ടേല്‍ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 18 വര്‍ഷം നീണ്ട കരിയറിന് 35ാം വയസിലാണ് പാര്‍ഥിവ് അവസാനമിട്ടത്. 17ാം വയസില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ പാര്‍ഥിവ് ഒരു കാലഘട്ടത്തില്‍ സൗരവ് ഗാംഗുലിയുടെ ടീമിലെ നിറ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ എപ്പോഴും തന്റെ മനസില്‍ സൗരവ് ഗാംഗുലിയായിരിക്കും ഇഷ്ട നായകനെന്ന് പറഞ്ഞിരിക്കുകയാണ് പാര്‍ഥിവ് പട്ടേല്‍.

'താരങ്ങളുടെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞാന്‍ എപ്പോഴും സൗരവ് ഗാംഗുലിയെ ഒന്നാമനെന്ന് പറയും. സൗരവും അനില്‍ കുംബ്ലെയും മികച്ച നായകന്മാരാണ്. അവരാണ് എന്നെ ഇത്തരത്തിലൊരു വ്യക്തിയാക്കിയത്. എന്റെ പേര് തെറ്റായി അടിച്ച ദാദ എനിക്ക് നല്‍കിയ ടെസ്റ്റ് ക്യാപ് ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. 2002ലെ ഹെഡ്ഡിങ്‌ലി,2003-04 അഡലെയ്ഡ്, റാവല്‍പിണ്ടിയില്‍ നേടിയ അര്‍ധ സെഞ്ച്വറി എന്നിവയാണ് എന്റെ ഇഷ്ട ഇന്നിങ്‌സുകള്‍'-പാര്‍ഥിവ് പറഞ്ഞു.

വിരമിക്കല്‍ തീരുമാനം പെട്ടെന്ന് എടുത്തതായിരുന്നില്ലെന്നും പാര്‍ഥിവ് പറഞ്ഞു. 'ഒരിക്കലും പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. സമാധാനത്തോടെ ആലോചിച്ചാണ് തീരുമാനം എടുത്തത്. എല്ലാ ആഭ്യന്തര മത്സരങ്ങളും ഞാന്‍ നേടിയിട്ടുണ്ട്. മൂന്ന് ഐപിഎല്‍ കിരീടവും സ്വന്തമാക്കി. ഇനിയും ഏറെ നേടാനുണ്ടെന്ന് തോന്നുന്നില്ല'-പാര്‍ഥിവ് പറഞ്ഞു നിര്‍ത്തി.

parthivpatel-souravganguly

ഇന്ത്യക്കുവേണ്ടി 25 ടെസ്റ്റില്‍ നിന്നായി 31.13 ശരാശരിയില്‍ 934 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 736 റണ്‍സും 2 ടി20യില്‍ നിന്ന് 36 റണ്‍സുമാണ് പാര്‍ഥിവ് നേടിയത്. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,ഗുജറാത്ത് ലയണ്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചു. 139 ഐപിഎല്ലില്‍ നിന്നായി 2848 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ദേശീയ ടീമില്‍ സജീവമല്ലായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. 194 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 11240 റണ്‍സും 193 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 5172 റണ്‍സും പാര്‍ഥിവിന്റെ പേരിലുണ്ട്. അവസാന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ പാര്‍ഥിവിന് അവസരം ലഭിച്ചിരുന്നില്ല. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇനി പരിശീലക വേഷത്തില്‍ പാര്‍ഥിവിനെ പ്രതീക്ഷിക്കാം.

Story first published: Thursday, December 10, 2020, 10:01 [IST]
Other articles published on Dec 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X