'ഇന്ത്യന്‍ ടീമിന് പുറത്താവാന്‍ കാരണം ധോണിയല്ല, എന്റെ പ്രകടനമാണ് പ്രശ്‌നം'- പാര്‍ഥിവ് പട്ടേല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ഇതിഹാസമായാണ് ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ഏക നായകനും മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ലോകത്തിലെ ഏക നായകനും കൂടിയാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായുമെല്ലാം ധോണി അതിവേഗം വളര്‍ന്നതോടെ പല യുവ വിക്കറ്റ് കീപ്പര്‍മാരുടെയും ചീട്ടുകീറി.
പാര്‍ഥിവ് പട്ടേല്‍,ദിനേഷ് കാര്‍ത്തിക്,വൃദ്ധിമാന്‍ സാഹ തുടങ്ങിയ പല വിക്കറ്റ് കീപ്പര്‍മാര്‍ക്കും ഇന്ത്യന്‍ ടീമില്‍ വളരാന്‍ കഴിയാത്തതിന്റെ കാരണം ധോണിയാണെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. പല പ്രമുഖ താരങ്ങളുടെയും കരിയര്‍ അവസാനിപ്പിക്കാന്‍ ധോണി ശ്രമിച്ചെന്ന തരത്തില്‍ വരെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. ഇപ്പോഴിതാ ധോണി കാരണമല്ല,തന്റെ മോശം പ്രകടനംകൊണ്ടാണ് ഇന്ത്യന്‍ ടീമിന് പുറത്തായതെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് പാര്‍ഥിവ്.
'സത്യസന്ധമായി പറഞ്ഞാല്‍ നിര്‍ഭാഗ്യംകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതെന്ന് തോന്നുന്നില്ല. ധോണിക്ക് മുമ്പ് തന്നെ ടീമിലെത്തിയയാളാണ് ഞാന്‍. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് മോശം പ്രകടനംകൊണ്ടാണ്.അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ അവസരം നഷ്ടമാവും. ധോണി എത്തുന്നതിന് മുമ്പ് 19 ടെസ്റ്റുകള്‍ ഞാന്‍ കളിച്ചു. അതിനാല്‍ത്തന്നെ ആവിശ്യത്തിന് അവസരം ലഭിച്ചില്ല എന്ന് പറയാനാവില്ല. 19 ടെസ്റ്റ് മത്സരമെന്നത് ചെറിയ അവസരമല്ല'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ 17ാം വയസിലാണ് പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. 2002ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചാണ് പട്ടേല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ ശ്രദ്ധേയ ചെറുത്തുനില്‍പ്പ് കാഴ്ചവെച്ച് കൈയടി നേടാന്‍ പാര്‍ഥിവിനായി. എന്നാല്‍ സ്ഥിരതയില്ലാതെ വന്നതോടെ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു.
2012ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി പാര്‍ഥിവ് കളിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റില്‍ നിന്ന് 31.13 ശരാശരിയില്‍ 934 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 736 റണ്‍സും രണ്ട് ടി20യില്‍ നിന്ന് 36 റണ്‍സുമാണ് പാര്‍ഥിവ് നേടിയത്. 139 ഐപിഎല്ലില്‍ നിന്നായി 2848 റണ്‍സും അദ്ദേഹം നേടി. ആര്‍സിബിക്കുവേണ്ടിയാണ് അവസാനമായി പാര്‍ഥിവ് ഐപിഎല്‍ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications