ധോണിക്ക് പകരം പാര്‍ഥിവ് പട്ടേല്‍; ഹള്‍ക്കിന് പകരം ഛോട്ടാ ഭീം? ട്വിറ്ററില്‍ ട്രോള്‍!
അവഞ്ചേഴ്‌സില്‍ ഹള്‍ക്കിനെ മാറ്റി പകരം ഛോട്ടാ ഭീമിനെ വെച്ചാല്‍ എങ്ങനിരിക്കും - പരിക്കേറ്റ എം എസ് ധോണിക്ക് പകരം പാര്‍ഥിവ് പട്ടേലിനെ പരിഗണിച്ചതിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചോദ്യമാണിത്. പരിശീലനത്തിനിടെ പരിക്കേറ്റ ധോണിക്ക് പകരം പാര്‍ഥിവ് പട്ടേലിനെ കൊണ്ടുവരുന്നതിനോട് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ആളുകള്‍ക്ക് തീരെ താല്‍പര്യമില്ല.
പട്ടേലിനെ എടുത്തുകുടഞ്ഞ് കളിയാക്കുകയാണ് ട്വിറ്റരാദികള്‍. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ധോണി റിസ്‌കെടുക്കാതെ മാറി നില്‍ക്കും എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ ധോണിക്ക് പകരം വെക്കാന്‍ എന്ത് ഗുണമാണ് പാര്‍ഥിവ് പട്ടേലിന് ഉള്ളതെന്നാണ് ആരാധകരുടെ ചോദ്യം. ദിനേശ് കാര്‍ത്തിക്കിനെയോ സഞ്ജു സാംസണെയോ പോലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ലല്ലോ.. കാണൂ പാര്‍ഥിവിനുള്ള ട്രോളുകള്‍...

പട്ടേല്‍ ഒരു ഛോട്ടാ ഭീം
ധോണിയെ വെച്ച് നോക്കുമ്പോള്‍ പാര്‍ഥിവ് പട്ടേല്‍ ഒരു ഛോട്ടാ ഭീം തന്നെയാണ് പലര്‍ക്കും. പതിനേഴാം വയസ്സില്‍ അരങ്ങേറുമ്പോഴുള്ള ഭാവങ്ങള്‍ തന്നെയാണ് മുപ്പത് കഴിയുമ്പോഴും പാര്‍ഥിവിന് ഉള്ളത്. ബാറ്റിംഗ് പക്ഷേ അങ്ങനെയല്ല കേട്ടോ. മുംബൈ ഇന്ത്യന്‍സിന്റെ തട്ടുപൊളിപ്പന്‍ കീപ്പര്‍ ബാറ്റ്‌സ്മാനാണ് പട്ടേല്‍.

പട്ടേല്‍ സംവരണമാണോ
ഗുജറാത്തിനെ ഇളക്കിമറിച്ച പട്ടേല്‍ സംവരണസമരം കാരണമാണോ പാര്‍ഥിവ് പട്ടേല്‍ ടീമിലെത്തിയത് എന്നാണ് മറ്റ് പലരുടെയും സംശയം. അല്ലെങ്കില്‍ കാര്‍ത്തിക്കോ സഞ്ജുവോ ഒക്കെയല്ലേ ധോണിക്ക് പകരം എത്തേണ്ടത്.

പാര്‍ഥിവ് ട്രെന്‍ഡിങ്
എം എസ് ധോണി കാരണം പാര്‍ഥിവ് പട്ടേല്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയാണ്. അതും ആളുകള്‍ ട്രോളാതെ വിടുന്നില്ല

പിന്തുണക്കാനും ആളുണ്ട്
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇപ്പോഴെങ്കിലും അംഗീകരിക്കപ്പെട്ടു എന്ന് കരുതുന്നവരും കുറവല്ല കേട്ടോ

പക്ഷേ പ്രശ്‌നം ഇതൊന്നുമല്ല
ധോണിക്ക് പകരം വരുന്ന ആള്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനായിരിക്കണം, പാര്‍ഥിവ് പട്ടേലിന് പവര്‍ പ്ലേയില്‍ നാല് അടി അടിക്കാനേ കഴഇയൂ.. ടോപ് ഓര്‍ഡറിലാണെങ്കില്‍ തല്‍ക്കാലം വേക്കന്‍സിയും ഇല്ല. പിന്നെ പട്ടേല്‍ ടീമില്‍ എന്ത് ചെയ്യാനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications