Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics 2021: ടേബിള്‍ ടെന്നിസില്‍ നോക്കൗട്ടില്‍ കടന്ന് ഇന്ത്യയുടെ ഭവിന പട്ടേല്‍

ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തി ഭവിന പട്ടേല്‍. വനിതാ വിഭാവം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ നോക്കൗട്ട് ഘട്ടത്തില്‍ കടക്കാന്‍ താരത്തിന് സാധിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബ്രിട്ടണിന്റെ മേഗന്‍ ഷക്‌ളിട്ടനെ തോല്‍പ്പിച്ചാണ് ഭവിനയുടെ മുന്നേറ്റം. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ ജയിക്കാന്‍ ഇന്ത്യന്‍ താരത്തിനായി. സ്‌കോര്‍ 11-7, 9-11, 17-15, 13-11. 41 മിനുട്ട് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഭവിന വിജയം നേടിയെടുത്തത്. രണ്ടാം സെറ്റില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവരാന്‍ ഇന്ത്യന്‍ താരത്തിനായി.

ഗ്രൂപ്പ് എയിലെ അടുത്ത റൗണ്ടില്‍ ചൈനയുടെ സൂ യിങ്ങ്, ഭവിന്‍ബെന്‍ എന്നിവരെയാണ് ഭവിനക്ക് നേരിടാനുള്ളത്. നേരത്തെ ചൈനീസ് താരത്തോട് നേരിട്ടപ്പോള്‍ ഭവിന പരാജയപ്പെട്ടിരുന്നു. വീല്‍ചെയറിലിരുന്നാണ് താരങ്ങള്‍ ടേബിള്‍ ടെന്നിസ് കളിക്കുന്നത്. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ സോനല്‍ പട്ടേല്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഗ്രൂപ്പ് ഡിയില്‍ മത്സരിച്ച താരം ചൈനയുടെ ലി ക്വാനോടാണ് തോറ്റത്. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ലി റിയോ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ്. സ്‌കോര്‍ 11-9, 3-11, 17-15, 7-11, 4-11.

bhavinapatel

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ടോക്കിയോയില്‍ പാരാലിംപിക്‌സിനായി എത്തിയിരിക്കുന്നത്. 54 പേരടങ്ങുന്ന വലിയ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പാരാലിംപിക്‌സില്‍ ഇത്തവണ ചരിത്ര നേട്ടം തന്നെ സ്വപ്‌നം കാണുന്നുണ്ട്. അതിനാല്‍ത്തന്നെ വിദേശങ്ങളിലും സായ് കേന്ദ്രങ്ങളിലുമടക്കം നീണ്ടനാളത്തെ പരിശീലനത്തിനൊടുവിലാണ് ഇവരെല്ലാം പാരാലിംപിക്‌സില്‍ യോഗ്യത നേടിയത്. ഇന്ത്യന്‍ ടീമിലെ പല താരങ്ങളും ദുബായില്‍ ഈ വര്‍ഷം നടന്ന ഫാസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മികവ് കാട്ടിയിരുന്നു.

ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായുണ്ട്. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ ഇന്ത്യക്ക് വളരെ മെഡല്‍ പ്രതീക്ഷ നല്‍കുന്നു. 40കാരനായ താരം രണ്ട് തവണ ഇന്ത്യക്കായി പാരാലിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. 2004ലും 2016ലുമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. അത്‌ലറ്റിക്‌സില്‍ പാരാലിംപിക്‌സില്‍ ഇന്ത്യക്കായി രണ്ട് സ്വര്‍ണ്ണ മെഡല്‍ നേടിയ ഏക താരമാണ് ദേവേന്ദ്ര.

റിയോ പാരാലിംപിക്‌സിലൂടെ എല്ലാവരുടെയും സുപരിചിതനായി മാറിയ മാരിയപ്പന്‍ തങ്കവേലുവിലും പ്രതീക്ഷകളേറെ. തമിഴ്‌നാട് കാരനായ താരം ഹൈജെംപിലാണ് മത്സരിക്കുന്നത്. റിയോയില്‍ ഹൈജംപില്‍ വെങ്കലം നേടിയ വരുണ്‍ സിങ് ഭാട്ടി, ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇരട്ട മെഡല്‍ നേടിയ ശാരദ് കുമാര്‍ എന്നിവരും ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ നല്‍കുന്നവരാണ്.

Story first published: Thursday, August 26, 2021, 15:35 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+