വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റ

റിഷഭ് പന്തിനെയാണ് നെഹ്‌റ പ്രശംസിച്ചത്

nehra

ദില്ലി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇകതിഹാസ താരവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ പന്ത് അതിനൊത്ത പ്രകടനം നടത്താനാവാതെ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഏകദിന, ടി20 ടീമുകളില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ അവസരം നഷ്ടമായിക്കഴിഞ്ഞു.

സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്

ഹീറോ സച്ചിന്‍... മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നല്ല, 2 പേര്‍! തിരഞ്ഞെടുത്ത് ടെസ്റ്റ് താരം വിഹാരിഹീറോ സച്ചിന്‍... മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നല്ല, 2 പേര്‍! തിരഞ്ഞെടുത്ത് ടെസ്റ്റ് താരം വിഹാരി

ഇന്ത്യയുടെ അവസാനത്തെ ചില പരമ്പരകളില്‍ പന്തിനു പകരം കെഎല്‍ രാഹുലായിരുന്നു വിക്കറ്റ് കാത്തത്. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണെങ്കിലും പന്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ നെഹ്‌റയ്ക്കു ഒരു സംശയവുമില്ല. ഭാവിയില്‍ അദ്ദേഹം ഉയരങ്ങള്‍ കീഴടക്കുമെന്നു തന്നെയാണ് നെഹ്‌റ ചൂണ്ടിക്കാണിക്കുന്നത്.

ധോണിയെ ഓര്‍മിപ്പിച്ചു

ധോണിയെ ഓര്‍മിപ്പിച്ചു

പന്തിന്റെ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ധോണിയെയാണ് തനിക്കു ഓര്‍മ വന്നതെന്നു നെഹ്‌റ പറയുന്നു. കരിയറിന്റെ തുടക്ക കാലത്തു ധോണിയും പന്തിനെപ്പോലെയായിരുന്നു. പന്തിനൊഴികെ വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മറ്റാര്‍ക്കും ധോണിയുടെ അരികിലെത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും നെഹ്‌റ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദ്രാവിഡിനു പകരം

ദ്രാവിഡിനു പകരം

ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന് ഇന്ത്യ വിക്കറ്റ് കീപ്പറുടെ അധിക ചുമതല കൂടി ഇന്ത്യ നല്‍കിക്കൊണ്ടിരുന്ന സമയത്താണ് ധോണി ദേശീയ ടീമിലെത്തിയത്. തുടക്കം അത്ര മികച്ചതായിരുന്നെങ്കിലും പിന്നീട് വിക്കറ്റ് കീപ്പറുടെ സ്ഥാനം ധോണി തന്റെ പേരില്‍ ഉറപ്പിക്കുകയായിരുന്നു.
ദിനേഷ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നിവരെ പിന്തള്ളിയാണ് ധോണി എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി മാറിയത്.

ധോണി അവസരങ്ങള്‍ മുതലെടുത്തു

ധോണി അവസരങ്ങള്‍ മുതലെടുത്തു

നല്ല സാങ്കേതികത്തികവുള്ള അസാധാരണ പ്രതിഭയുള്ള താരമായിരുന്നു ദിനേഷ് കാര്‍ത്തിത്. എന്നാല്‍ കാര്‍ത്തിക്കിനും പാര്‍ഥീവിനും സാധിക്കാതിരുന്നത് ധോണി ചെയ്തു കാണിച്ചു. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കുന്നത് എങ്ങനെയാണെന്നതായിരുന്നു ഇത്.
ധോണമി അത്ര മികച്ച ബാറ്റ്‌സ്മാനോ, വിക്കറ്റ് കീപ്പറോ അല്ലെന്നു തോന്നാം. പക്ഷെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അദ്ദേഹം തന്നെയാണണെന്നു നെഹ്‌റ വിലയിരുത്തി.

ആദ്യത്തെ സെഞ്ച്വറി

ആദ്യത്തെ സെഞ്ച്വറി

2005 ഏപ്രില്‍ അഞ്ചിനു പാകിസ്താനെതിരായ ഏകദിന മല്‍സരത്തിലാണ് ധോണി അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. ഈ ഇന്നിങ്‌സാണ് ധോണിയെ ടീമിലെ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചതെന്നു നെഹ്‌റ ചൂണ്ടിക്കാട്ടി.
പാകിസ്താനെതിരായ അന്നത്തെ പ്രകടനത്തോടെ ടീം മാനേജ്‌മെന്റിനു ധോണിയില്‍ വിശ്വാസം വര്‍ധിച്ചു. മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് ടീം മാനേജ്‌മെന്റിനു ബോധ്യമായി. കരിയറിന്റെ തുടക്കം ധോണിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ധോണിയെപ്പോലെ ആത്മവിശ്വാസമുള്ളൊരാള്‍ ലഭിക്കുന്ന അവസരങ്ങള്‍ സരിക്കും മുതലെടുക്കുമ്പോള്‍ അവഗണിക്കാന്‍ ടീം മാനേജ്‌മെന്റിനു കഴിയില്ല. ആത്മവിശ്വാസമായിരുന്നു ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.

Story first published: Monday, April 6, 2020, 13:39 [IST]
Other articles published on Apr 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X