വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന്‍റെ ദിനം എണ്ണപ്പെട്ടു!! ഈ പോക്ക് പോയാല്‍ സഞ്ജു തട്ടിയെടുക്കും... മുന്നറിയിപ്പുമായി ലക്ഷ്മണ്‍

പന്താണ് നിലവില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍

Rishabh Pant must justify the faith of the team or lose the place to Sanju | Oneindia Malayalam
laxman

ദില്ലി: എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തി ഫോം കണ്ടെത്താനാവാതെ വിമര്‍ശനങ്ങള്‍ നേരിടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ലോകകപ്പിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യ പരമ്പര കളിച്ചത്. ഇവയിലെല്ലാം പന്ത് ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു. എന്നിട്ടും വെസ്റ്റ് ഇന്‍ഡീസുമായി ഡിസംബറില്‍ നടക്കുന്ന പരമ്പരയിലും പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറായി തന്നെ നിലനിര്‍ത്തുകയായിരുന്നു.

അവ തന്നെ ബെസ്റ്റ്... കരിയറിലെ രണ്ട് അവിസ്മരണീയ നിമിഷങ്ങള്‍, ആവര്‍ത്തിക്കുക ദുഷ്‌കരമെന്ന് ധോണിഅവ തന്നെ ബെസ്റ്റ്... കരിയറിലെ രണ്ട് അവിസ്മരണീയ നിമിഷങ്ങള്‍, ആവര്‍ത്തിക്കുക ദുഷ്‌കരമെന്ന് ധോണി

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണടക്കം കഴിവുറ്റ ഒരുപിടി യുവതാരങ്ങള്‍ അവസരം കാത്തുനില്‍ക്കെ പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു.

വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു

വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു

ഇന്ത്യന്‍ ടീമിനു പന്തിലുള്ള വിശ്വാസം പതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണന്നും ഫോം വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു സ്ഥാനം തട്ടിയെടുക്കുമെന്നും ലക്ഷ്മണ്‍ മുന്നറിയിപ്പ് നല്‍കി. സഞ്ജുവെന്ന മികച്ചൊരു ബാക്കപ്പിനെ തങ്ങള്‍ കണ്ടു വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പാണ് പന്തിന് ടീം മാനേജ്‌മെന്റ് ഇപ്പോള്‍ നല്‍കുന്നത്. പന്തിന് ഏറെ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ടീം അത്രയേറെ നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നു ബന്ധപ്പെട്ടവര്‍ താരവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടാവും. അതുകൊണ്ടാണ് പന്തിന് സ്ഥാനം സുരക്ഷിതമായി തോന്നുന്നതെന്നും ലക്ഷ്മണ്‍ വിശദമാക്കി.

പന്ത് മാച്ച് വിന്നര്‍ തന്നെ

പന്ത് മാച്ച് വിന്നര്‍ തന്നെ

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇത്രയും വിശ്വാസമര്‍പ്പിക്കുമ്പോള്‍ അതിനോടു നീതി പുലര്‍ത്താന്‍ പന്ത് ബാധ്യസ്ഥനാണ്. നിര്‍ഭാഗ്യവശാല്‍ താരത്തിന് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. എങ്കിലും ടീമിന്‍റെ മാച്ച് വിന്നറാവാന്‍ മിടുക്കുള്ള താരം തന്നെയാണ് പന്ത്. മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ പന്തിന് സാധിക്കുമെന്ന് ഇപ്പോഴും താന്‍ വിശ്വസിക്കുന്നുവെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കടുത്ത സമ്മര്‍ദ്ദത്തില്‍

കടുത്ത സമ്മര്‍ദ്ദത്തില്‍

ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്ത് ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോവുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാരണം പന്തിനെ യഥാര്‍ഥ ഫോമില്‍ കണ്ടിട്ട് ഇപ്പോള്‍ എത്ര മല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഫോമിലെത്തിയാല്‍ അദ്ദേഹം മറ്റൊരാളാണ്. സ്പിന്നര്‍മാര്‍ക്കെതിരേ വളരെ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ പന്തിനു കഴിയും. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുകയെന്ന വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ താരം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ധോണി തിരിച്ചുവന്നേക്കും

ധോണി തിരിച്ചുവന്നേക്കും

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി ഇപ്പോഴും പരിഗണിക്കപ്പെടുന്നത് പന്ത് തന്നെയാണ്. സഞ്ജുവിന്റെയും സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല മുന്‍ നായകന്‍ എംഎസ് ധോണിയെ തിരികെ വിളിക്കാനും ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.
പന്തിന്റെയും സഞ്ജുവിന്റെയും പ്രകടനം ധോണി ക്ഷമയോടെ വീക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഐപിഎല്ലിനു ശേഷം ധോണി ഭാവിയെക്കുറിച്ച് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മുന്‍ സീസണുകളെപ്പോലെ അടുത്ത തവണയും സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നു തനിക്കുറപ്പുണ്ടെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ധോണിയുടെ സാധ്യത ഇങ്ങനെ

ധോണിയുടെ സാധ്യത ഇങ്ങനെ

പന്തും സഞ്ജുവും നിരാശപ്പെടുത്തിയാല്‍ മാത്രമേ ടി20 ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാധ്യതയുള്ളൂവെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. പന്ത് ഇനിയും ഫ്‌ളോപ്പായാല്‍ സഞ്ജുവിനായിരിക്കും നറുക്ക് വീഴുക. സഞ്ജുവിനും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെങ്കില്‍ ധോണി പരിഗണിക്കപ്പെടും. അടുത്ത ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ധോണിയെ ലോകകപ്പിനുള്ള ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം വിശദമാക്കി.

Story first published: Thursday, November 28, 2019, 16:21 [IST]
Other articles published on Nov 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X