Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് കളിക്കേണ്ടത് പന്തോ, കാര്‍ത്തികോ? പന്ത് തന്നെ, ഇതാ കാരണങ്ങള്‍

ലോകകപ്പ് കളിക്കേണ്ടത് ആര്? | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെ കളിക്കുമെന്നതാണണ് ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ചര്‍ച്ചാവിഷയം. പലരും ലോകകപ്പിനുള്ള 15അംഗ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ സംശയമുള്ളത്. ഇവരുടെ കൂട്ടത്തിലുള്ളവരാണ് ദിനേഷ് കാര്‍ത്തികും റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍മാരായ ഇവരില്‍ ആരാവും ലോകകപ്പ് ടീമിലെത്തുകയെന്ന് ഇനിയും ഉറപ്പായിട്ടില്ല.

യുവ വിക്കറ്റ് കീപ്പര്‍ പന്ത് തന്നെയാണ് കാര്‍ത്തികിനു പകരം ഇന്ത്യക്കു വേണ്ടി ലോകകപ്പ് കളിക്കേണ്ടത്. എന്തൊക്കെയാണ് ഇതിനുള്ള കാരണങ്ങള്‍ എന്നു നോക്കാം.

നിലവിലെ ഫോം

നിലവിലെ ഫോം

നിലവിലെ ഫോം തന്നെയാണ് ഇവയില്‍ ആദ്യത്തേത്. ബാറ്റിങ് ഫോം പരിഗണിക്കുമ്പോള്‍ കാര്‍ത്തികിന് മുകളില്‍ തന്നെയാണ് പന്ത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. റണ്‍വേട്ടയില്‍ രണ്ടാംസസ്ഥാനത്തും അദ്ദേഹമായിരുന്നു.
ഏകദിനത്തില്‍ അവസരങ്ങള്‍ കുറവാണെന്നതാണ് പന്തിന്റെ ഏക പോരായ്മ. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഏകദിനത്തിലും പന്തിന് തന്റെ സാന്നിധ്യമറിയിക്കാനാവും.
അതേസമയം, ഏകദിനത്തില്‍ കാര്‍ത്തികിന്റെ പ്രകടനം അത്ര ആശാവഹമല്ല. ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ റണ്‍സ് നേടാന്‍ വിഷമിക്കുകയാണ് താരം. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ അതുകൊണ്ടുതന്നെ കാര്‍ത്തികിന് പകരം പന്ത് തന്നെയാണ് കളിക്കേണ്ടത്.

വലിയ സ്‌കോറുകള്‍ നേടാനുള്ള മികവ്

വലിയ സ്‌കോറുകള്‍ നേടാനുള്ള മികവ്

വലിയ സ്‌കോറുകള്‍ നേടാനുള്ള കഴിലാണ് പന്തിന്റെ മറ്റൊരു കരുത്ത്. അതിവേഗം റണ്‍സ് നേടാന്‍ കാര്‍ത്തിക് കേമനാണെങ്കിലും ഇവ പലപ്പോഴും വലിയ സ്‌കോറിലേക്കു മാറ്റാന്‍ അദ്ദേഹത്തിനാവുന്നില്ല. എന്നാല്‍ അതിവേഗം റണ്‍സെടുക്കുന്നതിനൊപ്പം വലിയ സ്‌കോറുകള്‍ നേടാനും പന്തിന് ശേഷിയുണ്ട്.
ഏകദിനത്തില്‍ 90 മല്‍സരങ്ങള്‍ കാര്‍ത്തിക് ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ഒരു സെഞ്ച്വറി പോലും ഇതില്‍ ഇല്ലെന്ന് കാണാം. ഏകദിനത്തില്‍ കാര്‍ത്തികിനേക്കാളും വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്ന പന്തിനെ തന്നെയാണ് ഇന്ത്യക്കു വേണ്ടത്.

 പ്രായം പ്രശ്‌നം തന്നെ

പ്രായം പ്രശ്‌നം തന്നെ

പ്രായമാണ് ഇരുവരെയും വേര്‍തിരിക്കുന്ന മറ്റൊരു ഘടകം. കാര്‍ത്തികിന് 33 വയസ്സായിട്ടുണ്ടെങ്കില്‍ പന്തിന്റെ പ്രായം 21 ആണ്. പന്തിനാണ് ഇനി ദീര്‍ഘകാല കരിയര്‍ മുന്നിലുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവരാണ് ഇന്ത്യ ശ്രമിക്കേണ്ടത്.
കുറച്ചു മല്‍സരങ്ങള്‍ കളിച്ചതിനാല്‍ തന്നെ പന്തിനെക്കുറിച്ച് എതിര്‍ ടീമുകള്‍ക്ക് അത്ര ധാരണയില്ല. ലോകകപ്പില്‍ ഇതു തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. പന്തിന്റെ വീക്ക്‌നെസുകള്‍ എതിരാളികള്‍ക്കു അറിയില്ലെന്നത് ഇന്ത്യക്കു മുന്‍തൂക്കം നല്‍കുകയും ചെയ്യും.

Story first published: Monday, February 18, 2019, 12:17 [IST]
Other articles published on Feb 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+