വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ശ്രമിച്ചാല്‍ ധോണിയാവില്ല... എന്തിന് അനുകരിക്കുന്നു? തുറന്നടിച്ച് ഗില്‍ക്രിസ്റ്റ്

മോശം ഫോമിനെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിടുകയാണ് പന്ത്

Adam Gilchrist advises Rishab Pant | Oneindia Malayalam
gil

ദില്ലി: ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ റിഷഭ് പന്ത് ഇതിനോടു നീതി പുലര്‍ത്താനാവാതെ പാടുപെടുകയാണ്. വിക്കറ്റ് കീപ്പിങില്‍ മോശമല്ലാത്ത പ്രകടനമാണ് പന്ത് കാഴ്ചവയ്ക്കുന്നതെങ്കിലും ബാറ്റിങില്‍ താരം നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യ ടി20 മല്‍സരത്തിലും പന്തിനു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല.

കുട്ടിക്രിക്കറ്റില്‍ ഇന്ത്യ നിറംകെടുന്നോ? ഈ നാലു പേരുണ്ടെങ്കില്‍ ജയിക്കുമെന്ന് ഡീന്‍ ജോണ്‍സ്കുട്ടിക്രിക്കറ്റില്‍ ഇന്ത്യ നിറംകെടുന്നോ? ഈ നാലു പേരുണ്ടെങ്കില്‍ ജയിക്കുമെന്ന് ഡീന്‍ ജോണ്‍സ്

അതിനിടെ പന്തിന് ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. പശ്ചിമ ഓസ്‌ട്രേലിയയില്‍ ഒരു പ്രൊമോഷണല്‍ പരിപാടിയില്‍ സംസരിക്കുകയായിരുന്നു ഗില്ലി.

ധോണിയെ അനുകരിക്കരുത്

ധോണിയെ അനുകരിക്കരുത്

ധോണിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന ഉപദേശമാണ് ഗില്‍ക്രിസ്റ്റ് പന്തിനു നല്‍കിയത്. റിഷഭ് പ്രതിഭയുള്ള യുവതാരമാണ്. ധോണിയെപ്പോലെ പെര്‍ഫോം ചെയ്യണമെന്ന് അമിതമായി അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കരുത്. പന്തിനോടു തനിക്കുള്ള ഉപദേശം ധോണിയില്‍ നിന്നും കഴിയാവുന്നത്ര പഠിക്കാന്‍ ശ്രമിക്കണമെന്നു മാത്രമാണ്. എന്നാല്‍ ധോണിയെ അനുകരിക്കാന്‍ ശ്രമിക്കരുത്. ഏറ്റവും മികച്ച റിഷഭ് പന്താവാന്‍ തന്നെയാണ് താരം ശ്രമിക്കേണ്ടതെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

സ്ഥിരത നിലനിര്‍ത്താനാവാതെ പന്ത്

സ്ഥിരത നിലനിര്‍ത്താനാവാതെ പന്ത്

ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ പന്തിനു കഴിയുന്നില്ലെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന. അവസാനമായി കളിച്ച ആറു ടി20 മല്‍സരങ്ങളില്‍ നിന്നും 23.8 ശരാശരിയില്‍ വെറും 119 റണ്‍സ് മാത്രമേ പന്തിനു നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ധോണിയുടെ അഭാവം നികത്താന്‍ ഇപ്പോഴത്തെ ഫോമില്‍ പന്തിനു കഴിയില്ലെന്നു തന്നെ ഏവരും ഉറച്ചു വിശ്വസിക്കുന്നു.

ടെസ്റ്റില്‍ നിന്നു പുറത്ത്

ടെസ്റ്റില്‍ നിന്നു പുറത്ത്

ടെസ്റ്റ് ടീമില്‍ നിന്നു പന്തിനു ഇതിനകം സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. പകരം ബംഗാളില്‍ നിന്നു പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് മൂന്നു ടെറ്റുകളിലും കളിച്ചത്.
ബംഗ്ലാദേശിനെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയിലും ഫ്‌ളോപ്പായാല്‍ നിശ്ചിത ഓവര്‍ ടീമില്‍ ്‌നന്ന് കൂടി പന്ത് തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Wednesday, November 6, 2019, 10:04 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X