Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു പകരക്കാരന്‍ ഋഷഭ് പന്തു തന്നെ; പക്ഷ, ഇപ്പോഴല്ലെന്ന് സെവാഗ്; ലോകകപ്പില്‍ ആര്?

ധോണിക്കു പകരക്കാരന്‍ ഋഷഭ് പന്ത് തന്നെ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് എംഎസ് ധോണിക്കു ശരിയായ പകരക്കാരന്‍ ഋഷഭ് പന്താണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. എന്നാല്‍, ധോണി തന്നെയാണ് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്നും സെവാഗ് പറയുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ധോണി.

rishabhpant

2011ലെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ധോണി ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം കിരീടം നേടാന്‍ ഇന്ത്യയെ മുന്നില്‍നിന്നും നയിച്ചു. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ധോണിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്റെ മെല്ലെപ്പോക്കിനെ കാണികള്‍ കൂവുകയും ചെയ്തു.

എന്നാല്‍, ഇതൊന്നും ധോണിയുടെ അടുത്ത ലോകകപ്പിലെ സാധ്യതകളെ ഇല്ലാതാക്കുന്നില്ലെന്ന് സെവാഗ് പറഞ്ഞു. ധോണി തന്നെ 2019ലും ഇന്ത്യയുടെ വിക്കറ്റിന് പിന്നിലുണ്ടാകണം. പന്ത് നല്ല കളിക്കാരനാണ്. ധോണിയുടെ പരിചയ സമ്പന്നതയില്ല. 300 ല്‍ അധികം കളികളിലെ പരിചയ സമ്പന്നത ധോണിക്കുണ്ട്. പന്ത് ഇപ്പോള്‍ കളിക്കാന്‍ തുടങ്ങിയാല്‍ത്തന്നെ ലോകകപ്പ് ആകുമ്പോഴേക്കും 15-16 മത്സരങ്ങളുടെ പരിചയം മാത്രമാണ് ലഭിക്കുകയെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

പന്ത് കൂറ്റന്‍ സിക്‌സറുകളടിക്കാന്‍ പ്രാപ്തിയുള്ള കളിക്കാരനാണ്. എന്നാല്‍, ഒറ്റയ്ക്ക് ടീമിനെ കളി ജയിപ്പിച്ച് ശീലമുള്ള കളിക്കാരനാണ് ധോണി. പന്ത്, ധോണിക്ക് പകരക്കാരനാകണമെന്നാണ് അഭിപ്രായം. എപ്പോഴാണോ ധോണി കളി മതിയാക്കുന്നത് അപ്പോള്‍ പന്ത് ആണ് മികച്ച പകരക്കാരനെന്നും സെവാഗ് പറഞ്ഞു. സപ്തംബര്‍ 15 മുതല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള തയ്യാറെടുപ്പിലാണ് ധോണി. ലോകകപ്പിന് മുന്നേ താരത്തിന് പഴയ ഫോം കണ്ടെത്തേണ്ടതുണ്ട്.

Story first published: Friday, September 14, 2018, 17:37 [IST]
Other articles published on Sep 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+