വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന്റെ റണ്ണൗട്ട്... തെറ്റുകാരന്‍ രഹാനെയോ? വിമര്‍ശനം ശക്തം, പന്തിനെതിരേ കമന്റേറ്റര്‍മാര്‍

19 റണ്‍സെടുത്താണ് പന്ത് ഔട്ടായത്

Twitterati Blames Ajinkya Rahane for Rishabh Pant’s Run-Out | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് 19 റണ്‍സെടുത്തു നില്‍ക്കവെയാണ് റണ്ണൗട്ടാവുന്നത്. അജിങ്ക്യ രഹാനെയുമായുള്ള ആശയവിനിമയത്തിലെ വീഴ്ചയാണ് നോണ്‍ സ്‌ട്രൈക്കറായ പന്തിന് പുറത്തേക്കു വഴിവച്ചത്.

ലോക ഇലവനോട് കൊമ്പു കോര്‍ക്കാന്‍ കോലിയും... ഏഷ്യന്‍ ഇലവന്‍ ടീമില്‍, ഇവരും കളിച്ചേക്കുംലോക ഇലവനോട് കൊമ്പു കോര്‍ക്കാന്‍ കോലിയും... ഏഷ്യന്‍ ഇലവന്‍ ടീമില്‍, ഇവരും കളിച്ചേക്കും

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രഹാനെയും പന്തും ചേര്‍ന്ന് കളിയിലേക്കു തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കെയായിരുന്നു പന്തിന്റെ പുറത്താവല്‍. ഇതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 165 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

പുറത്താവല്‍ 59ാം ഓവറില്‍

പുറത്താവല്‍ 59ാം ഓവറില്‍

59ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു പന്ത് റണ്ണൗട്ടായത്. സര്‍ക്കിളിനകത്തു തന്നെ ഷോട്ട് കളിച്ച ശേഷം സിംഗിള്‍ വേണോ, വേണ്ടയോ എന്ന സംശയത്തോടെ ക്രീസിന്റെ മറുവശത്തേക്ക് രഹാനെ ഓടിയപ്പോള്‍ പന്ത് എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്നു. ഒടുവില്‍ അല്‍പ്പം വൈകി പന്ത് സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ ക്രീസിന്റെ മറു വശത്തേക്ക് ഓടിയപ്പോഴേക്കും അജാസ് പട്ടേലിന്റെ നേരിട്ടുള്ള ത്രോയില്‍ ബെയ്ല്‍സ് തെറിച്ചിരുന്നു. രഹാനെയോട് രോഷം പ്രകടിപ്പിച്ച് നിരാശനായാണ് പന്ത് തുടര്‍ന്ന് ക്രീസ് വിട്ടത്.

പന്തിന്റെ സമയം മോശം

പന്തിന്റെ സമയം മോശം

ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിക്കാതെ ഒരു മാസം പുറത്തിരിക്കേണ്ടി വന്നു.
ഒരു മാസത്തിനു ശേഷം ആദ്യമായി പച്ചപ്പുള്ള പിച്ചില്‍ കളിച്ചു. നന്നായി തുടങ്ങുകയും ചെയ്തു.
റണ്ണൗട്ടിലൂടെ രഹാനെയ്ക്കു തന്റെ വിക്കറ്റ് ബലിയായി കാടുക്കുന്നതിനു വേണ്ടി മാത്രമായിരുന്നു ഇത്.
റിഷഭ് പന്തിന്റെ സമയം വളരെ മോശമാണെന്നായിരുന്നു ഒരു ട്വീറ്റ്.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

പന്തിന്റെ കാര്യം നിര്‍ഭാഗ്യകരമാണ്. അജിങ്ക്യ രഹാനെയാണ് റണ്ണൗട്ടിനു കാരണം. വളരെ നന്നായി കളിക്കുകയായിരുന്നു പന്തെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

രഹാനെയുടെ ഓട്ടം

രഹാനെയുടെ ഓട്ടം

വളരെ അശ്രദ്ധയോടെയുള്ള ഓട്ടമായിരുന്നു രഹാനെയുടേത്. ഇത് പന്തിന്റെ പുറത്താവലിനും വഴിയൊരുക്കിയെന്നു മറ്റൊരാള്‍ ട്വിറ്റില്‍ കുറിച്ചു.

പന്തിനെതിരേ കമന്റേറ്റര്‍മാര്‍

പന്തിനെതിരേ കമന്റേറ്റര്‍മാര്‍

സമൂഹ മാധ്യമങ്ങളിലൂടെ രഹാനെയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ കമന്റേറ്റര്‍മാര്‍ പന്തിനെയാണ് റണ്ണൗട്ടില്‍ വിമര്‍ശിക്കുന്നത്.
ബോള്‍ എവിടെയാണന്ന് നോക്കുകയായിരുന്നു പന്ത് ചെയ്തത്, ഇതാണ് ആശയക്കുഴപ്പത്തിനും റണ്ണൗട്ടിനും വഴിവച്ചതെന്നു സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയത്.
മറ്റൊരു കമന്റേററായ സ്‌കോട്ട് സ്‌റ്റൈറിസും ഇതു ശരിവച്ചു. ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കേണ്ടത് പ്രധാനമാണ്. രഹാനെയെ പന്ത് വിശ്വസിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യമെന്നും സ്റ്റൈറിസ് വിശദമാക്കി.

പന്ത് ഓടണമായിരുന്നു

പന്ത് ഓടണമായിരുന്നു

രഹാനെയില്‍ വിശ്വാസമര്‍പ്പിച്ച് പന്ത് സിംഗിളിനു വേണ്ടി ഓടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അജാസ് അത്ര വേഗമുള്ള ഫീല്‍ഡറല്ല. ബൗളര്‍ മറഞ്ഞതും കൊണ്ട് പന്തിന് ബോള്‍ എവിടെയാണെന്നു മനസ്സിലാക്കാനും സാധിച്ചില്ല. നോണ്‍ സ്‌ട്രൈക്കര്‍ക്കു വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രഹാനെയെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

Story first published: Saturday, February 22, 2020, 11:58 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X