മാക്‌സ് വെല്‍ 0, മില്ലര്‍ 1, ബെയ്‌ലി1, പഞ്ചാബ് 199
ബാംഗ്ലൂര്‍: ലോക്കല്‍ കളിക്കാരും ഇന്ത്യന്‍ താരങ്ങളും അരങ്ങുതകര്‍ത്ത ഫൈനലില്‍ പഞ്ചാബിനെ തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ പി എല്‍ കിരീടം. കൊല്‍ക്കത്തക്കാരനായ വൃദ്ധിമാന്‍ സാഹ പഞ്ചാബിന് വേണ്ടി അടിച്ച സെഞ്ചുറിക്ക് ഹോം ഗ്രൗണ്ടില്‍ മനീഷ് പാണ്ഡെയിലൂടെയായിരുന്നു കൊല്‍ക്കത്തയുടെ മറുപടി. അവസാന ഓവറുകളില്‍ അഞ്ച് പന്തില്‍ 13 റണ്‍സെടുത്ത പീയൂഷ് ചൗളയാണ് കളിയിലെ ഹീറോ.
മാക്‌സ് വെല്‍, മില്ലര്‍, സേവാഗ്, ബെയ്‌ലി എന്നീ നാല് വെടിക്കെട്ടുകാരും ചേര്‍ന്ന് രണ്ടക്കം കണ്ടില്ലെങ്കിലും പഞ്ചാബ് 199 വരെ എത്തി. മാക്‌സി പൂജ്യത്തിന് പുറത്തായ കളിയില്‍ സെഞ്ചുറിയോടെ സാഹയാണ് പഞ്ചാബിന്റെ താരമായത്. മനന്‍ വോറ അര്‍ദ്ധസെഞ്ചുറിയോടെ സാഹയ്ക്ക് പിന്തുണ നല്‍കി.
മൂന്ന് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയാണ് കൊല്‍ക്കത്ത വിജയലക്ഷ്യമായ 200 ലെത്തിയത്. കൊല്‍ക്കത്തയുടെ രണ്ടാം കിരീടമാണിത്. പഞ്ചാബിന്റെ ആദ്യ ഫൈനലും.

കിരീടത്തിലേക്ക്
പര്‍വീന്ദര്‍ അവാനയെ ബൗണ്ടറിയിലേക്ക് പായിച്ച് കൊല്‍ക്കത്തയെ ഐ പി എല്‍ കിരീടത്തിലേക്ക് നയിച്ച പീയൂഷ് ചൗള

രാജാവും കൂട്ടരും
ഐ പി എല്‍ ജേതാക്കളായ കൊല്‍ക്കത്ത ടീം ഉടമ ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പം

ജേഴ്‌സി മാറി
ഫൈനലില്‍ കൊല്‍ക്കത്ത തോല്‍പിച്ചത് പഞ്ചാബിനെയാണ്. പഞ്ചാബിന്റെ ജേഴ്‌സിയില്‍ ഷാരൂഖ് ഖാന്‍

കിംഗ് ഖാന്‍
ഫൈനലിനിടെ ഷാരൂഖ് ഖാന്‍ ഗ്യാലറിയില്‍

പാവം പ്രീതി
ഫൈനല്‍ വരെ എത്തിയെങ്കിലും പ്രിതി സിന്റയുടെ പഞ്ചാബ് കലാശക്കളിയില്‍ തോറ്റുപോയി

ചൗള സ്റ്റാര്‍
വിജയറണ്‍ നേടിയ പീയുഷ് ചൗളയെ അഭിനന്ദിക്കാന്‍ ഓടിയെത്തുന്ന റോബിന്‍ ഉത്തപ്പ

അവസരോചിതം
മധ്യനിരയില്‍ യൂസഫ് പത്താനും മനീഷ് പാണ്ഡെയും ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്.

അവസാനിച്ച ആഹ്ലാദം
റോബിന്‍ ഉത്തപ്പയെ ആദ്യ ഓവറില്‍ പുറത്താക്കിയ മിച്ചല്‍ ജോണ്‍സന്‍

സെഞ്ചുറിത്തിളക്കം
പഞ്ചാബിന് വേണ്ടി സെഞ്ചുറിയടിച്ച വൃദ്ധിമാന്‍ സാഹ

ക്യാപ്റ്റന്‍ പോര
ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി നേരത്തെ ഇറങ്ങിനോക്കിയെങ്കിലും ക്ലിക്കായില്ല. ഒരു റണ്‍സെടുത്ത ബെയ്‌ലി നരേന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications