Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയിൽ പരമ്പര വൈറ്റ് വാഷ്.. കപിലിനും ധോണിക്കും ഗാംഗുലിക്കും മേലെ കോലി, അടുത്തത് ലോകറെക്കോർഡ്!!

പല്ലക്കലെ: ശ്രീലങ്കൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് പല്ലക്കലെയിൽ ജയിച്ച് വിരാട് കോലിയും കൂട്ടരും ഒരു ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി. വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് എന്ന റെക്കോര്‍ഡാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. സാക്ഷാൽ കപിൽ ദേവിനും സൗരവ് ഗാംഗുലിക്കും എസം എ എസ് ധോണിക്കും സാധ്യമാകാത്ത കാര്യമാണ് ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോലി നേടിയിരിക്കുന്നത്.

ആദ്യത്തെ രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 171 റൺസിനുമാണ് ലങ്കയെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ വൈറ്റ് വാഷ്. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റ് 304 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കൊളംബോയിലെ രണ്ടാം ടെസ്റ്റാകട്ടെ ഇന്നിംഗ്സിനും 53 റൺസിനും ജയിച്ചു. പരമ്പരയിൽ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി ഉയർത്താൻ പോലും ലങ്കയ്ക്ക് പറ്റിയില്ല.

kohli

1968 ലാണ് വിദേശ മണ്ണിൽ ഇന്ത്യ 3 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നത്. മൻസൂർ അലി ഖാൻ പട്ടോഡിയായിരുന്നു അന്ന് ക്യാപ്റ്റൻ. അന്ന് 3-1 ന് ഇന്ത്യയ്ക്ക് പരമ്പര കിട്ടി. 1986ൽ ഇംഗ്ലണ്ടിൽ വെച്ച് മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരാൻ കപിൽദേവിനും ടീമിനും അവസരം കിട്ടിയിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റ് അന്ന് സമനിലയിൽ അവസാനിച്ചു. തുടര്‍ച്ചയായി എട്ട് പരമ്പര വിജയങ്ങളാണ് കോലി ഇന്ത്യയ്ക്ക് നേടിത്തന്നത്.

Story first published: Monday, August 14, 2017, 16:23 [IST]
Other articles published on Aug 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+