ലോകകപ്പില്‍ അവരെ സൂക്ഷിച്ചോ, ഇംഗ്ലണ്ട് ഭാഗ്യവേദി... രണ്ട് കിരീടങ്ങള്‍ തെളിവെന്നു ദാദ
കൊല്‍ക്കത്ത: ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് എങ്ങും. കിരീട ഫേവറിറ്റുകളായി പലരും ഉയര്‍ത്തിക്കാണിക്കുന്നത് ആതിഥേയരും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ എന്നിവരെയാണ്.
പല മുന്‍ താരങ്ങളും ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഈ മൂന്നു ടീമുകളെയുമാണ്. എന്നാല്‍ ഇവരെ മാത്രമല്ല ലോകകപ്പില്‍ സൂക്ഷിക്കേണ്ട മറ്റൊരു ടീം കൂടിയുണ്ടെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി മുന്നറിയിപ്പ് നല്‍കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്വാളിഫയര്‍ 2 വരെ മുന്നേറിയപ്പോള്‍ ടീമിന്റെ മുഖ്യ ഉപദേശകന്‍ കൂടിയായിരുന്നു ദാദ.

പാകിസ്താനെ സൂക്ഷിക്കുക
ലോകകപ്പില്‍ പാകിസ്താനെ സൂക്ഷിക്കണമെനന്ന മുന്നറിയിപ്പാണ് ഗാംഗുലി നല്‍കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരെക്കൂടാതെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീം പാകിസ്താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
പാകിസ്താന്റെ ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നാണ് ഇംഗ്ലണ്ട്. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ പാകിസ്താന്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും ദാദ ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫികള്‍
ഇംഗ്ലണ്ടില്‍ പാകിസ്താന്റെ ആധിപത്യത്തിന്റെ തെളിവുകളായി ഗാംഗുലി ഉയര്‍ത്തിക്കാണിക്കുന്നത് ഐസിസി ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി കിരീടവിജയങ്ങളാണ്. 2009ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഉയര്‍ത്തിയത് ഇംഗ്ലണ്ട് ആധിപത്യം വഹിച്ചപ്പോഴാണ്. പിന്നീട് 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍ സ്‌ട്രോഫിയിലും പാകിസ്താന്‍ വിജയികളായി. അന്നു കലാശക്കളിയില്‍ ഇന്ത്യയെ തകര്‍ത്താണ് പാക് പട കിരീടമണിഞ്ഞത്.

ഇന്ത്യക്കു മുന്നറിയിപ്പ്
ലോകകപ്പില്‍ പാകിസ്താനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഗാംഗുലി ഇന്ത്യക്കു നല്‍കിയത്. റെക്കോര്‍ഡുകളില്‍ തനിക്കു വിശ്വാസമില്ല. ആ ദിവസം ഏറ്റവും നന്നായി കളിക്കുന്ന ടീം ഏതാണോ അവര്‍ തന്നെയാണ് വിജയിക്കുക. ഇന്ത്യയുടെ മികച്ച ടീം തന്നെയാണ്. ഇന്ത്യയെ പരാജയപ്പെടുത്തുകയും എളുപ്പമല്ല. വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ തുടങ്ങിയ ഒരുപിടി മികച്ച കളിക്കാരുള്ളതിനാല്‍ ഇന്ത്യ ദുര്‍ബലരാവില്ലെന്നും ഗാംഗുലി വിശദമാക്കി.

കോലി മികച്ച ക്യാപ്റ്റന്‍ തന്നെ
ഐപിഎല്ലിന്റെ ഈ സീസണിലും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മോശം പ്രകടനത്തെ തുടര്‍ന്നു പുറത്തായെങ്കിലും അദ്ദേഹം മികച്ച നായകന്‍ തന്നെയാണ് ഗാംഗുലി പറഞ്ഞു. കോലിയുടെ ഐപിഎല്‍ റെക്കോര്‍ഡ് ഇന്ത്യക്കൊപ്പമുള്ള നേട്ടങ്ങളുമായി താരതമ്യം ചെയ്യരുത്. ക്യാപ്റ്റന്‍സിയില്‍ഇന്ത്യക്കൊപ്പമുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. ലോകകപ്പില്‍ ആര്‍സിബിയുടെ പതനം ഇന്ത്യയെയോ കോലിയെയോ ലോകകപ്പില്‍ ബാധിക്കില്ലന്നും അദ്ദേഹം സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications