Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓടുന്നതിനിടെ ഷൂ അഴിഞ്ഞുവീണു; ടെസ്റ്റില്‍ പാക് താരം റണ്ണൗട്ടായി

അബുദാബി: റണ്ണിനായി ഓടുന്നതിനിടെ ഷൂ അഴിഞ്ഞുവീണതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം റണ്ണൗട്ടാകുന്ന വീഡിയോ വൈറലാകുന്നു. ന്യൂസിലന്‍ഡിനെതിരായ അബുദാബി ടെസ്റ്റിനിടെ പാക് സ്പിന്നര്‍ യാസിര്‍ ഷാ യാണ് വിചിത്രമായ രീതിയില്‍ റണ്ണൗട്ടായത്. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് അടിച്ച പന്തില്‍ രണ്ടാം റണ്ണിന് ഓടുന്നതിനിടെയായിരുന്നു സംഭവം.

ന്യൂസിലന്‍ഡ് താരം വില്‍ സോമര്‍വില്ലിയുടെ പന്തില്‍ ലെഗ് സൈഡിലേക്ക് ബാറ്റ് ചെയ്ത സര്‍ഫ്രാസ് രണ്ടാം റണ്‍ ഓടിയെത്തിയിട്ടും യാസിര്‍ മറുവശത്തെത്തിയിരുന്നില്ല. അപ്പോഴേക്കും ന്യൂസിലന്‍ഡ് താരങ്ങള്‍ യാസിറിനെ റണ്ണൗട്ടാക്കിയിരുന്നു. ആദ്യ റണ്‍സ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ യാസിറിന്റെ ഷൂ അഴിഞ്ഞുവീണതാണ് വിനയായത്. യാസിറിന്റെ പുറത്താകല്‍ സര്‍ഫ്രാസ് അഹമ്മദിനെ ചൊടിപ്പിക്കുകയും ചെയ്തു.

yasir-shah

ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 274 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന്‍ 348 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് ലീഡ് നേടാനും പാക്കിസ്ഥാന് കഴിഞ്ഞു. ഒരവസരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 304 എന്ന നിലയില്‍ നിന്നും 348 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വിക്കറ്റുകള്‍ കൂട്ടത്തോടെ വീഴുന്നതിനിടയിലായിരുന്നു വിചിത്രമായ റണ്ണൗട്ടും.

Story first published: Thursday, December 6, 2018, 12:05 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+