Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മാര്‍ട്ടാവേണ്ട; പാക് ക്രിക്കറ്റ് താരങ്ങളോട് ഐസിസി

ദുബയ്; മല്‍സരത്തിനിടെ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കരുതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളോട് ഐസിസി. ഇന്നലെ ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിനത്തില്‍ ചില പാകിസ്താന്‍ താരങ്ങള്‍ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ ധരിച്ചാണ് കളത്തിലിറങ്ങിയത്. പാക് താരങ്ങളായ അസാദ് ഷഫീഖും ബാബര്‍ അസാമുമാണ് സ്മാര്‍ട്ട് വാച്ച് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.

shahid

ഒന്നാംദിനം അവസാനിച്ചതിനു ശേഷം പാകിസ്താന്‍ താരം അസന്‍ അലിയാണ് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി തങ്ങളോട് സ്മാര്‍ട്ട് വാച്ചുകള്‍ അണിഞ്ഞ് കളിക്കരുതെന്ന് നിര്‍ദ്ദേശിച്ചതായി അറിയിച്ചത്. മല്‍സരങ്ങള്‍ക്കിടയില്‍ യാതൊരു വിധ ആശയവിനിമയ സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അനുമതി ഐസിസി നല്‍കുന്നില്ല. അപ്പോള്‍ വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ആപ്പിള്‍ വാച്ചുകള്‍ സന്ദേശങ്ങള്‍ കൈമാറാനും സ്വീകരിക്കാനും കഴിയും എന്നതിനാല്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഒഴിവാക്കാന്‍ പാക് താരങ്ങള്‍ക്ക് ഐസിസി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Story first published: Friday, May 25, 2018, 17:20 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+