വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്റെ കുഞ്ഞുങ്ങളുടെ അച്ഛനാവുമോ? നീഷാമിനോടു പാക് നടി- പ്രതികരിച്ച് കിവീസ് ഓള്‍റൗണ്ടര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു നീഷാം

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിനോടു ഭാവിയില്‍ തന്റെ കുട്ടികളുടെ അച്ഛനാവുമോയെന്നു ചോദിച്ചിരിക്കുകയാണ് പാകിസ്താന്‍ നടിയായ സെഹര്‍ ഷിന്‍വാരി. താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു നടിയുടെ രസകരമായ ആവശ്യം. നീഷാം ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പമായിരുന്നു നീഷാമിനെ അവസാനമായി കണ്ടത്. സോഷ്യല്‍ മീഡികളില്‍ വളരെ സജീവമായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ ഇവയിലൂടെ നീഷാം പ്രകടിപ്പിക്കാറുണ്ട്. ടീമംഗങ്ങളെയും മറ്റു താരങ്ങളെയും ഇടയ്ക്കു ട്രോളാനും അദ്ദേഹം മടിക്കാറില്ല. അതുകൊണ്ടു തന്നെ നീഷാമിന് ഏറെ ഫോളാവേഴ്‌സുമുണ്ട്.

1

കിവീസിനു വേണ്ടി 12 ടെസ്റ്റുകളും 66 ഏകദിനങ്ങളും 29 ടി20കളുമാണ് താരം കളിച്ചിട്ടുള്ളത്. യഥാക്രമം 709, 1320, 324 റണ്‍സും അദ്ദേഹം നേടി. ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റിയുമടിച്ച നീഷാം ഏകദിനത്തില്‍ ആറു ഫിഫ്റ്റികളും നേടിയിട്ടുണ്ട്. എന്നാല്‍ ടി20യില്‍ താരം ഇനിയും ഒരു ഫിഫ്റ്റി തികച്ചിട്ടില്ല. ഐപിഎല്ലില്‍ ഇതുവരെ 10 മല്‍സരങ്ങളില്‍ കളിച്ച നീഷാമിന്റെ സമ്പാദ്യം വെറും 61 റണ്‍സാണ്. ടെസ്റ്റില്‍ 14ഉം ഏകദിനത്തില്‍ 68ഉം ടി20യില്‍ 18ഉം വിക്കറ്റുകളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

IPL: ഇഷ്ട ടീം ആര്‍സിബി, പക്ഷെ കോലിയുടെ ഫാനല്ല!- തന്റെ ഹീറോ മറ്റൊരാളെന്ന് രശ്മിക മന്ദനIPL: ഇഷ്ട ടീം ആര്‍സിബി, പക്ഷെ കോലിയുടെ ഫാനല്ല!- തന്റെ ഹീറോ മറ്റൊരാളെന്ന് രശ്മിക മന്ദന

IPL 2021: 'ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ ആര്‍സിബി കപ്പടിക്കും', അഞ്ച് കാരണങ്ങളിതാIPL 2021: 'ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ ആര്‍സിബി കപ്പടിക്കും', അഞ്ച് കാരണങ്ങളിതാ

നീഷാമിന്റെ ഒരു ട്വീറ്റിനു താഴെയായിരുന്നു പാക് നടിയുടെ ചോദ്യം. നഗരത്തില്‍ നിത്യനാശം സംഭവിക്കുമോയെന്ന എന്റെ ഭയം ഇപ്പോള്‍ ഒരുപാട് കുറഞ്ഞിട്ടുണ്ട്. കുറച്ചു തവണ ലോസ് ആഞ്ചലസ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതിനു നന്ദിയെന്നായിരുന്നു കിവീസ് താരത്തിന്റെ ട്വീറ്റ്. ജിമ്മി ഐ ലവ് യു എന്നായിരുന്നു ഇതിനു താഴെ ഷിന്‍വാരിയുടെ പ്രതികരണം. തൊട്ടുപിന്നാലെ എന്റെ ഭാവിയിലെ കുട്ടികളുടെ അച്ഛനാവുമോ ജിമ്മിയെന്നും നടി ചോദിക്കുന്നു. കണ്ണിറുക്കിയുള്ള രണ്ടു ഇമോജികളും ഇവയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഇതിനോടു നീഷാം പ്രതികരിക്കുകയും ചെയ്തു. ഇമോജികള്‍ അനാവശ്യമാണമെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു തമാശരൂപേണ താരം പ്രതികരിച്ചത്. എന്നാല്‍ നീഷാമിന്റെ ഈ പ്രതികരണത്തിനെതിരേ പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇമോജികള്‍ അനാവശ്യമെങ്കില്‍ ബാക്കിയുള്ളവ ഉചിതമാണോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. ഇമോജിക്കൊപ്പമുള്ള ബാക്കിയുള്ള ഭാഗങ്ങള്‍ ആവശ്യമുള്ളതാണോ? അവരുടെ മക്കളുടെ അച്ഛനാവാന്‍ താല്‍പ്പര്യമുണ്ടെന്ന ആഗ്രഹമാണോ നിങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നായിരുന്നു മറ്റൊരു യൂസര്‍ ചോദിച്ചത്.

Story first published: Tuesday, May 18, 2021, 12:29 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X