Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ആദ്യം ഓസ്‌ട്രേലിയയോട് ജയിക്കണം, എന്നിട്ടല്ലേ ഇന്ത്യ?

ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ പാകിസ്താന് പേടിയില്ലെന്ന് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് പറഞ്ഞത് ക്രിക്കറ്റ് ആരാധകരില്‍ ചിരിയുണര്‍ത്തുന്നു. ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ ഒരു കളി ജയിച്ചിട്ടില്ല പാകിസ്താന്‍. പക്ഷേ ചിരിക്കാന്‍ കാര്യം അതല്ല. ഇരുടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതേ ഉള്ളൂ.

ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ബംഗ്ലാദേശിനോടാണ്. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് ഇന്ത്യ ജയിക്കും എന്ന് കരുതിയാലും കാര്യമില്ല. ഓസ്‌ട്രേലിയയോടാണ് പാകിസ്താന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കേണ്ടത്. ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് ഓസ്‌ട്രേലിയ. അവരുടെ സ്വന്തം ഗ്രൗണ്ടിലാണ് കളി. ഈ ലോകകപ്പില്‍ ഒരു കളി മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ.

pakistancricket

മറുവശത്ത് പാകിസ്താനോ, തട്ടിയും മുട്ടിയുമാണ് അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയത്. കളിച്ച ആദ്യത്തെ രണ്ട് കളിയും തോറ്റു. അതിലൊന്ന് ഇന്ത്യയോടായിരുന്നു. പിന്നെ വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റു. ദുര്‍ബലരായ മൂന്ന് ടീമുകളെയും പിന്നെ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചാണ് പാകിസ്താന്‍ അവസാന എട്ടില്‍ കടന്നത്. ട

ഇന്ത്യയെ മാത്രമല്ല, ഓസ്‌ട്രേലിയയെ പേടിപ്പിക്കാനും മിസ്ബ ഒരു ശ്രമം നടത്തിയിരുന്നു. തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നും ഓസ്‌ട്രേലിയയുടെ കാര്യം അങ്ങനെയല്ല എന്നുമാണ് പാക് ക്യാപ്റ്റന്റെ ഭീഷണി. എന്നാല്‍ കളിക്ക് മുമ്പേ പരിക്കേറ്റ് മുഹമ്മദ് ഇര്‍ഫാനെ നഷ്ടപ്പെട്ടത് പാകിസ്താന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. മാര്‍ച്ച് 20 ന് അഡലെയ്ഡിലാണ് ഓസീസ് - പാക് മത്സരം.

Story first published: Thursday, March 19, 2015, 12:38 [IST]
Other articles published on Mar 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+