ശ്രീലങ്ക നാണംകെട്ടു; കറാച്ചിയില്‍ പാകിസ്താന് കൂറ്റന്‍ ജയം, പരമ്പര
കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താന്. രണ്ടാം ടെസ്റ്റില്‍ 263 റണ്‍സിന്റെ തകര്‍പ്പന്‍ സ്വന്തമാക്കിയ പാകിസ്താന്‍ 1-0ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരം മഴമൂലം സമനിലയില്‍ കലാശിച്ചിരുന്നു. കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ മുന്നോട്ടുവച്ച 476 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 212 റണ്‍സിന് കൂടാരം കയറി .തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ആബിദ് അലിയാണ് കളിയിലെയും പരമ്പരയിലെയും താരം.
ആതിഥേയരായ പാകിസ്താന്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കന്‍ നിരയില്‍ ഓഷാഡ ഫെര്‍ണാണ്ടോ (102), നിരോഷന്‍ ഡിക്വല്ല (65) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ദിമുത് കരുണരത്‌ന (16), കുശാല്‍ മെന്‍ഡിസ് (0), ഏഞ്ചലോ മാത്യൂസ് (19), ദിനേഷ് ചണ്ഡിമല്‍ (2), ധനഞ്ജയ് ഡി സില്‍വ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. പാകിസ്താന് വേണ്ടി നസീം ഷാ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യാസിര്‍ ഷാ രണ്ടും ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു പാകിസ്താന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിയില്‍ ശ്രീലങ്ക 271 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 80 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ മൂന്ന് വിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications