Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: സംശയം വേണ്ട, ഇന്ത്യ- പാക് ഫൈനല്‍ തന്നെ!! പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നു കോച്ച്

പാകിസ്താന്‍ കണക്കുതീര്‍ക്കും | Asia Cup 2018 | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പില്‍ ഇതിനകം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീം നിലവിലെ ജേതാക്കളായ ഇന്ത്യയാണ്. കളിച്ച എല്ലാ മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ കുതിപ്പ്. ഫൈനലില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍ ആരാവുമെന്നാണ് ഇനി അറിയാനുള്ളത്. പാകിസ്താനും ബംഗ്ലാദേശുമാണ് ഫൈനല്‍ ബെര്‍ത്ത് മോഹിച്ച് രംഗത്തുള്ളത്.

നിലവില്‍ സൂപ്പര്‍ ഫോറില്‍ ഓരോ ജയവും തോല്‍വിയുമാണ് ഇരുടീമിന്റെയും അക്കൗണ്ടിലുള്ളത്. ബുധനാഴ്ചയാണ് സെമി ഫൈനലിനു തുല്യമായ പാകിസ്താന്‍- ബംഗ്ലാദേശ് മല്‍സരം നടക്കുന്നത്. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും.

ഫൈനലില്‍ കടക്കും

ഫൈനലില്‍ കടക്കും

നിര്‍ണായകമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലില്‍ കടക്കുമെന്ന് തനിക്കുറപ്പുള്ളതായി പാക് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി. പാകിസ്താന് അതിനു സാധിക്കുമെന്ന് തനിക്കുറപ്പുണ്ട്. ഇന്ത്യക്കെതിരായ തൊട്ടുമുമ്പത്തെ കളിയിലെ തോല്‍വിയില്‍ നിന്നും ടീം പാഠമുള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ കണക്കുതീര്‍ക്കും

പാകിസ്താന്‍ കണക്കുതീര്‍ക്കും

ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാകിസ്താന്‍ ഫൈനലിലെത്തുമെന്നും തുടര്‍ന്നു ടൂര്‍ണമെന്റില്‍ അവരോടേറ്റ രണ്ടു തോല്‍വികള്‍ക്കും കണക്കുതീര്‍ക്കുമെന്നും ആര്‍തര്‍ വ്യക്തമാക്കി.
ഗ്രൂപ്പുഘട്ടത്തില്‍ എട്ടു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ഒമ്പത് വിക്കറ്റിനുമാണ് പാകിസ്താന്‍ ഇന്ത്യക്കു മുന്നില്‍ തകര്‍ന്നടിഞ്ഞത്.

ഇന്ത്യ നിഷ്പ്രഭരാക്കി

ഇന്ത്യ നിഷ്പ്രഭരാക്കി

പാകിസ്താനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നു ആര്‍തര്‍ സമ്മതിച്ചു. ഇന്ത്യന്‍ ബൗളിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. ഇന്ത്യക്കെതിരേ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാല്‍ വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഫീല്‍ഡിങിലെ ചില പിഴവുകള്‍ ടീമിന് തിരിച്ചടിയായെന്നും ആര്‍തര്‍ വിശദമാക്കി.

Story first published: Tuesday, September 25, 2018, 20:02 [IST]
Other articles published on Sep 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+