Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയ തോല്‍പിക്കും

കറാച്ചി: ഏകദിനമായാലും ട്വന്റി 20 ആയാലും ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല. ജയിച്ച ചരിത്രമേ ഇന്ത്യന്‍ ടീമിനുള്ളൂ. എന്ന് കരുതി പാകിസ്താന്‍കാരും കളിക്കുന്നത് ജയിക്കാന്‍ വേണ്ടിയല്ലേ. അവര്‍ക്കും കാണില്ലേ ആഗ്രഹങ്ങള്‍. ഇത്തവണയെങ്കിലും ഇന്ത്യയെ തങ്ങള്‍ തോല്‍പിച്ചേ അടങ്ങൂ എന്ന് പാകിസ്താന്‍ കളിക്കാര്‍ കരുതിയാല്‍ തെറ്റ് പറയുന്നതെങ്ങനെ.

ടീമിലെ സീനിയര്‍ താരവും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ യൂനിസ് ഖാനാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ വിജയം സ്വപ്‌നം കാണുന്നത്. ബി ഗ്രൂപ്പില്‍ ഫെബ്രുവരി 15 നാണ് ഇന്ത്യ - പാക് മത്സരം. ഇരുടീമുകള്‍ക്കും ലോകകപ്പിലെ ആദ്യ കളി കൂടിയാണ് ഇത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേരത്തെ പരസ്പരം വരുന്നത് നല്ലതാണ് എന്ന അഭിപ്രായക്കാരനാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്.

youniskhan

ചരിത്രം തിരുത്തപ്പെടാനുള്ളതാണ്. ഇത്തവണ ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് - 37 കാരനായ യൂനിസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഞാന്‍ കളിച്ചപ്പോള്‍ യൂനിസ് ഖാന്റെ കാലം കഴിഞ്ഞു എന്ന് ആളുകള്‍ കരുതി. എന്നാല്‍ തുടര്‍ച്ചയായ സെഞ്ചുറികളോടെ ഞാന്‍ തിരിച്ചുവന്നു. എപ്പോള്‍ വിരമിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും യൂനിസ് പറഞ്ഞു.

ഫെബ്രുവരി 15 ലെ ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നുകഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ വിജയങ്ങള്‍ പാകിസ്താനാണ്. എന്നാല്‍ ലോകകപ്പില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പച്ചപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്.

Story first published: Friday, January 16, 2015, 9:29 [IST]
Other articles published on Jan 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+