Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സൂപ്പര്‍ വിന്‍ഡീസ്... പാകിസ്താന്റെ കഥ കഴിച്ച് ഗെയ്‌ലും സംഘവും തുടങ്ങി

നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍

1
43645

ബിസ്റ്റള്‍: ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കം മോശമാക്കിയില്ല. ഗംഭീര വിജയത്തോടെ തന്നെ വിന്‍ഡീസ് ലോകകപ്പില്‍ അക്കൗണ്ട് തുറന്നു. മുന്‍ ജേതാക്കളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന് വിന്‍ഡീസ് പാക് പടയുടെ കഥ കഴിച്ചു.

windies

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 21.4 ഓവറില്‍ വെറും 105 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ തന്നെ വിന്‍ഡീസ് വിജയമുറപ്പിച്ചിരുന്നു. ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ (50) വെടിക്കെട്ട് ഫിഫ്റ്റിയുമായി മിന്നിയപ്പോള്‍ 13.4 ഓവറില്‍ മൂന്നു വിക്കറ്റിന് വിന്‍ഡീസ് ലക്ഷ്യം മറികടന്നു. ഗെയ്ല്‍ 34 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഫിഫ്റ്റി തികച്ചത്. നിക്കോളാസ് പ്യുറാനാണ് (19 പന്തില്‍ 34*) ഗെയ്‌ലിനെക്കൂടാതെ തീപ്പൊരി ഇന്നിങ്‌സ് കളിച്ച മറ്റൊരു താരം. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പ്യുറാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സിക്‌സറിലൂടെയാണ് അദ്ദേഹം വിന്‍ഡീസിന്റെ വിജയറണ്‍സ് കുറിച്ചത്.

ഷെയ് ഹോപ്പ് (11) ഡാരന്‍ ബ്രാവോ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പാകിസ്താനു വേണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റുമായി തിളങ്ങിയെങ്കിലും വിന്‍ഡീസിനെ വീഴ്ത്താന്‍ അതു മതിയായിരുന്നില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട പാകിസ്താന്‍ 21.4 ഓവറില്‍ വെറും 105 റണ്ണിന് കൂടാരം കയറി. പാക് നിരയില്‍ നാലു പേര്‍ക്കു മാത്രമാണ് രണ്ടക്ക സ്‌കോര്‍ നേടാനായത്. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമാനും ബാബര്‍ അസമുമാണ് പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍. വഹാബ് റിയാസ് 18ഉം മുഹമ്മദ് ഹഫീസ് 16ഉം റണ്‍സിനു പുറത്തായി.

ഇമാമുള്‍ ഹഖ് (2), ഹാരിസ് സൊഹൈല്‍ (8), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (8), ഇമാദ് വസീം (1), ഷദാബ് ഖാന്‍ (0), ഹസന്‍ അലി (1), എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സ്‌കോറുകള്‍. ടീം സ്‌കോര്‍ 17ല്‍ വച്ചാണ് പാക് പതനം ആരംഭിക്കുന്നത്. ഇമാമാണ് ആദ്യം ക്രീസ് വിട്ടത്. പിന്നീട് പാക് താരങ്ങളുടെ മാര്‍ച്ച് പാസ്റ്റാണ് സ്റ്റേഡിയത്തില്‍ കണ്ടത്.

14 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് പാകിസ്താന്‍ കൈവിട്ടത്.
നാലു വിക്കറ്റെടുത്ത ഒഷെയ്ന്‍ തോമസും മൂന്നു വിക്കറ്റ് പിഴുത നായകന്‍ ജാസണ്‍ ഹോള്‍ഡറുമാണ് പാകിസ്താന്റെ അന്തകരായത്. ആന്ദ്രെ റസ്സലിനു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

May 31, 2019, 3:49 pm IST

വിന്‍ഡീസിനായി ആന്ദ്രെ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ മൂന്നിന് 45 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. ബാബര്‍ അസം (12), നായകന്‍ സര്‍ഫ്രാസ് അഹമ്മദ് (0) എന്നിവരാണ് ക്രീസില്‍.

May 31, 2019, 3:47 pm IST

പാകിസ്താന്റെ തുടക്കം അത്ര മികച്ചതല്ല. 10 പിന്നിട്ടപ്പോഴേക്കും അവര്‍ക്കു ഓപ്പണര്‍മാരെയടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഫഖര്‍ സമാന്‍ (22), ഇമാമുള്‍ ഹഖ് (2), ഹാരിസ് സൊഹൈല്‍ (8) എന്നിവരാണ് പുറത്തായത്.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എവിന്‍ ലൂയിസിനെയും ഷാനോണ്‍ ഗബ്രിയേലിനെയും പുറത്തിരുത്തിയാണ് വിന്‍ഡീസ് ഇറങ്ങിയത്.

Story first published: Friday, May 31, 2019, 18:32 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+