Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍മി തൊപ്പി ധരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ റാഞ്ചി ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആര്‍മിയുടെ തൊപ്പി ധരിച്ചതിനെതിരെ പാക്കിസ്ഥാന്‍. ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യ റാഞ്ചി ഏകദിനത്തില്‍ ആര്‍മിയുടെ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയത്.

cap

ഇന്ത്യ കളിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു. ഇത് ക്രിക്കറ്റ് മാത്രമല്ല, ആര്‍മി തൊപ്പി ധരിച്ചതോടെ ഇന്ത്യന്‍ ടീം മാന്യന്മാരുടെ കളിയില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നും ഫവാദ് ചൗധരി വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ചൗധരി പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ ടീം തൊപ്പി ധരിക്കുന്നത് തുടരുകയാണെങ്കില്‍ പാക്കിസ്ഥാന്‍ ടീം കാശ്മീരിനുവേണ്ടി കറുത്ത ബാന്‍ഡ് അണിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പാക് പ്രമുഖര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചു. അതേസമയം, എല്ലാവര്‍ഷവും ഏതെങ്കിലും ഒരു മത്സരത്തില്‍ ഇന്ത്യ സൈനികരോടുള്ള ബഹുമാനാര്‍ഥം ആര്‍മി തൊപ്പി ധരിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ടീമും മാനേജ്‌മെന്റ് അംഗങ്ങളും ആര്‍മിയുടെ തൊപ്പിയണിഞ്ഞത് കൂടാതെ മത്സരത്തില്‍നിന്നും ലഭിച്ച പ്രതിഫലം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാനായി നല്‍കുകയും ചെയ്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിക്ക് സൈന്യത്തിന്റെ ലെഫ്റ്റനെന്റ് കേണല്‍ ബഹുമതി ലഭിച്ച താരമാണ്. ധോണിയാണ് കളിക്കാര്‍ക്ക് ആര്‍മി തൊപ്പി വിതരണം ചെയ്തത്.

Story first published: Saturday, March 9, 2019, 17:18 [IST]
Other articles published on Mar 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+