For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലിലും നിലംതൊടാതെ സിംബാബ്‌വെ... തരിപ്പണമാക്കി പാകിസ്താന്റെ കുതിപ്പ്...

ബുലാവോ: റെക്കോഡുകളും തകര്‍പ്പന്‍ വിജയങ്ങളുമായി പാകിസ്താന്‍ കുതിപ്പ് നടത്തുമ്പോള്‍ സ്വന്തം നാട്ടില്‍ നിലംതൊടാതെ തകര്‍ന്ന് തരിപ്പണമായി കൊണ്ടിരിക്കുകയാണ് സിംബാബ്‌വെ.നാലാം ഏകദിനത്തില്‍ 244 റണ്‍സിനാണ് സിംബാബ്‌വെ തകര്‍ന്നടിഞ്ഞത്. ഇതോടെ പരമ്പര തൂത്തുവാരാനുള്ള അവസരമാണ് പാകിസ്താന് ലഭിച്ചിരിക്കുന്നത്. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച അരങ്ങേറും.

പാകിസ്താന്റെ റെക്കോഡുകള്‍ പിറന്ന മല്‍സരത്തില്‍ 400 റണ്‍സായിരുന്നു സിംബാബ്‌വെയുടെ വിജയലക്ഷ്യം. പുറത്താവാതെ 210 റണ്‍സ് (156 പന്ത്, 24 ബൗണ്ടറി, അഞ്ച് സിക്‌സര്‍) നേടി ഏകദിന ക്രിക്കറ്റിലെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ഓപ്പണര്‍ ഫഖര്‍ സമാന്റെ മികവില്‍ പാകിസ്താന്‍ തങ്ങളുടെ എക്കാലത്തെയും മികച്ച ഏകദിന ടീം സ്‌കോറായ ഒരു വിക്കറ്റിന് 399 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. ഇമാമുല്‍ ഹഖും (113) ആസിഫ് അലിയും (50*) പാക് ഇന്നിങ്‌സ് കരുത്തേകി.

fakhar

മറുപടിയില്‍ സിംബാബ്‌വെ 42.4 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 44 റണ്‍സെടുത്ത ഡൊണാള്‍ഡ് ട്രിപിയാനോയ്ക്കു മാത്രമാണ് ആതിഥേയ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. പാകിസ്താനു വേണ്ടി ഷദാബ് ഖാന്‍ നാലും ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ഫഖര്‍ സമാനാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, July 21, 2018, 14:13 [IST]
Other articles published on Jul 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+