ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വെടിക്കെട്ട് സെഞ്ച്വറി; മുഹമ്മദ് റിസ്വാന്‍ കുറിച്ച റെക്കോഡുകളിതാ
ലാഹോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാകിസ്താന്റെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് മുഹമ്മദ് റിസ്വാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിസ്വാന്‍ പുറത്താവാതെ 64 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. ഇതില്‍ ആറ് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. 162.50 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. തകര്‍പ്പന്‍ പ്രകടനത്തോടെ പാകിസ്താനെ വിജയത്തിലെത്തിച്ച റിസ്വാന്‍ നിരവധി റെക്കോഡുകളും സെഞ്ച്വറി പ്രകടനത്തോടെ സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

അന്താരാഷ്ട്ര ടി20യില്‍ പാകിസ്താനുവേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് റിസ്വാന്‍. ടി20യിലെ പാകിസ്താന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും താരം സ്വന്തം പേരിലാക്കി. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന സര്‍ഫറാസ് അഹമ്മദ് 2018ല്‍ സ്‌കോട്‌ലന്‍ഡിനെതിരേ 49 പന്തില്‍ നേടിയ 89 റണ്‍സിനെയാണ് റിസ്വാന്‍ മറികടന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും പാകിസ്താനുവേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ റിസ്വാന് സാധിച്ചു. അഹമ്മദ് ഷഹസാദാണ് റിസ്വാന് മുന്നെ ഈ റെക്കോഡിലെത്തിയത്. 2014ലാണ് ഷഹ്‌സാന് ടി20യില്‍ സെഞ്ച്വറി നേടുന്നത്. ബംഗ്ലാദേശിനെതികേ 62 പന്തില്‍ 111 റണ്‍സാണ് ഷഹസാദ് അടിച്ചെടുത്തതത്.

ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റിസ്വാന്‍. ഇതിന് മുമ്പ് ബ്രണ്ടന്‍ മക്കല്ല,മുഹമ്മദ് ഷഹ്‌സാദ്,മോര്‍ണി വാന്‍ വൈക്ക്,ലിസില്ലി ഡുന്‍ബാര്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ബ്രണ്ടന്‍ മക്കല്ലത്തിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം കൂടിയാണ് റിസ്വാന്‍.നാല് ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെയാണ് റിസ്വാന്‍ തന്റെ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഏകദിനത്തില്‍ രണ്ട് സെഞ്ച്വറിയാണ് റിസ്വാന്റെ പേരിലുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറാണ് റിസ്വാന്‍. പാകിസ്താന്റെ തട്ടകത്തിലാണ് മത്സരം നടന്നത്. കഗിസോ റബാദ,ലൂങ്കി എന്‍ഗിഡി, ആന്‍ റിച്ച് നോക്കിയേ എന്നീ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലില്ലായിരുന്നു. ക്വിന്റന്‍ ഡീ കോക്കിന്റെ അഭാവത്തില്‍ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി റീസ ഹെന്‍ഡ്രിക്‌സ് (54), ജെന്നിമാന്‍ മലാന്‍ (44) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഡേവിഡ് മില്ലര്‍ (6),ഹെന്‍ റിച്ച് ക്ലാസന്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. ഡ്വെയ്ന്‍ പ്രിട്ടോറിയസ് (6 പന്തില്‍ 15*), ഫോര്‍ട്ടുയിന്‍ (9 പന്തില്‍ 17*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications