Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോള്‍ട്ട് മിന്നി, പാകിസ്താന്‍ 227ന് പുറത്ത്... നേരിയ ലീഡ്; കിവീസ് പൊരുതുന്നു

അബുദാബി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് പൊരുതുന്നു. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡ് രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിന് 56 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാന്‍ കിവീസിന് 18 റണ്‍സ് കൂടി മതി.

kane-williamson

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം (27*) ജീറ്റ് റാവാലാണ് (26*) ക്രീസില്‍. ഗോള്‍ഡന്‍ ഡക്കായി ടോം ലാതം മടങ്ങിയതിനു ശേഷമാണ് 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസ് പൊരുതുന്നത്. ലാതമിനെ ഹസന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

നേരത്തെ, ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 153ന് മറുപടിയായി പാകിസ്താന്‍ 227 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 62 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. അസാദ് ഷഫീഖ് (43), ഹാരിസ് സുഹൈല്‍ (38), അസ്ഹര്‍ അലി (22), മുഹമ്മദ് ഹഫീസ് (20) എന്നിവരും പാക് ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് കിവീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ വംശജന്‍ അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

Story first published: Sunday, November 18, 2018, 10:13 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+