Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എറിഞ്ഞൊതുക്കി പാകിസ്താന്‍, ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 233ന് പുറത്ത്

റാവല്‍പിണ്ടി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 233 റണ്‍സിനാണ് കൂടാരം കയറിയത്. ആതിഥേയരായ പാക് നിരയുടെ പേസാക്രമണത്തില്‍ സന്ദര്‍ശകരുടെ ബാറ്റിങ് നിരയുടെ അടിവേരിളകി. നാല് വിക്കറ്റ് വീഴ്ത്തിയ ഷഹിന്‍ ഷാ അഫ്രീദിയാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ സെയ്ഫ് ഹസനെ (0) നഷ്ടമായി. അധികം വൈകാതെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ തമിം ഇക്ബാലും (3) മടങ്ങി. മൂന്നാം വിക്കറ്റില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (44)-മൊമിനുല്‍ ഹഖ് (30) എന്നിവര്‍ ചേര്‍ന്ന് അല്‍പ്പസമയം പിടിച്ചുനിന്നെങ്കിലും ടീമിന് അടിത്തറയേകാന്‍ സാധിച്ചില്ല. മഹമ്മൂദുല്ല (25), ലിന്റന്‍ ദാസ് (33) എന്നിവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങി.

pakistan

മധ്യനിരയില്‍ മൊഹമ്മദ് മിഥുന്‍ (63) നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കി. നസീം ഷാ ഒരു വിക്കറ്റും വീഴ്ത്തി. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബംഗ്ലാദേശ് പാകിസ്താനില്‍ പരമ്പര കളിക്കാന്‍ സമ്മതിച്ചത്. ആദ്യം സമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് പിന്മാറിയിരുന്നെങ്കിലും ഐസിസി മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ സമ്മതിക്കുകയായിരുന്നു.

Story first published: Saturday, February 8, 2020, 8:58 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+