Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ഹഫീസ് കസറി, തിരിച്ചുവരവില്‍ സെഞ്ച്വറി; ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന് മികച്ച തുടക്കം

ദുബയ്: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ ഇടംലഭിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് മടങ്ങിവരവ് ആഘോഷിച്ചത് തകര്‍പ്പന്‍ സെഞ്ച്വറിയുമായി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഓപ്പണിങ് റോളിലിറങ്ങി ഹഫീസ് (126) സെഞ്ച്വറിയുമായി തിളങ്ങിയത്.

hafeezcropped

ഹഫീസിനൊപ്പം ഓപ്പണര്‍ ഇമാമുല്‍ ഹഖും (76) തിളങ്ങിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ പാകിസ്താന്‍ നേടിയത് 205 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇരുവരുടെയും മികവില്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 255 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍.

208 പന്തില്‍ 15 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഹഫീസിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 188 പന്ത് നേരിട്ട ഇമാമുല്‍ ഹഖ് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. അസ്ഹര്‍ അലി 18 റണ്‍സെടുത്ത് പുറത്തായി. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഹാരിസ് സുഹൈലിനൊപ്പം (15*) മുഹമ്മദ് അബ്ബാസാണ് (1*) ക്രീസില്‍. ഓസ്‌ട്രേലിയക്കു വേണ്ടി പീറ്റര്‍ സിഡ്ല്‍, നതാന്‍ ലിയോണ്‍, ജോണ്‍ ഹോളന്‍ഡ്് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Monday, October 8, 2018, 9:05 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+