Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: കംഗാരുവേട്ട നടത്തി ബിലാല്‍ ആസിഫ് അരങ്ങേറി... പാകിസ്താന്‍ മികച്ച ലീഡിലേക്ക്

ദുബയ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ മികച്ച ലീഡിലേക്ക്. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 482ന് മറുപടിയായി ഓസീസ് 202 റണ്‍സിന് കൂടാരം കയറി.

ആറ് വിക്കറ്റുമായി വരവറിയിച്ച സ്പിന്നര്‍ ബിലാല്‍ ആസിഫാണ് കംഗാരുക്കളെ കൂട്ടിലടച്ചത്. അരങ്ങേറ്റ ടെസ്റ്റ് മല്‍സരത്തില്‍ 21.3 ഓവറില്‍ ഏഴ് മെയ്ഡനുള്‍പ്പെടെ 36 റണ്‍സ് വിട്ടുകൊടുത്താണ് ആസിഫ് ബിലാല്‍ ആറ് ഓസീസ് വിക്കറ്റുകള്‍ കടപുഴക്കിയത്. നാലു വിക്കറ്റുമായി മുഹമ്മദ് അബ്ബാസും ബിലാലിനൊപ്പം പാകിസ്താന്‍ ബൗളിങില്‍ മിന്നി. 19 ഓറില്‍ ഒമ്പത് മെയ്ഡനുള്‍പ്പെടെ 29 റണ്‍സ് വിട്ടുകൊടുത്താണ് അബ്ബാസ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

pakistan

ഓപ്പണര്‍മാരായ ഉസ്മാന്‍ കവ്ജയ്ക്കും (85) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ ആരോണ്‍ ഫിഞ്ചിനും (62) മാത്രമാണ് ഓസീസ് ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച പാകിസ്താന്‍ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്. പാകിസ്താന് നിലവില്‍ 325 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

Story first published: Wednesday, October 10, 2018, 12:46 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+