Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: കന്നി സെഞ്ച്വറിയുമായി ഹാരിസ് സുഹൈലും, പാകിസ്താന്‍ 482ന് പുറത്ത്

ദുബയ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ 482 റണ്‍സിന് പുറത്ത്. മുഹമ്മദ് ഹഫീസിനു (126) പിന്നാലെ ഹാരിസ് സുഹൈലും (110) പാകിസ്താനു വേണ്ടി സെഞ്ച്വറിയുമായി തിളങ്ങി.

haris

240 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് സുഹൈലിന്റെ ഇന്നിങ്‌സ്. സുഹൈലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. നേരത്തെ, ഒന്നാംദിനം തന്നെ ഹഫീസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 208 പന്തില്‍ 15 ബൗണ്ടറിയുള്‍പ്പെടുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്.

ഇരുവര്‍ക്കും പുറമേ ആസാദ് ഷെഫീഖ് (80), ഓപ്പണര്‍ ഇമാമുല്‍ ഹഖ് (76) എന്നിവരും അര്‍ധസെഞ്ച്വറിയുമായി പാക് ഇന്നിങ്‌സിന് കരുത്തേകി. ഓസ്‌ട്രേലിയക്കു വേണ്ടി പീറ്റര്‍ സിഡ്ല്‍ മൂന്നും നതാന്‍ ലിയോണ്‍ രണ്ടും മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോണ്‍ ഹോളന്‍ഡ്, അരങ്ങേറ്റക്കാരന്‍ മാര്‍നുസ് ലാബുസ്‌ചേഞ്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങാരംഭിച്ച ഓസീസ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്. ഉസ്മാന്‍ കവ്ജയ്‌ക്കൊപ്പം (17*) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ ആരോണ്‍ ഫിഞ്ചാണ് (13*) ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കേ പാകിസ്താന്റെ ഒന്നാമിന്നിങ്‌സിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 452 റണ്‍സ് വേണം.

Story first published: Tuesday, October 9, 2018, 10:53 [IST]
Other articles published on Oct 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+