ഏഷ്യാകപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനില്‍; ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കുമോ?
ദില്ലി: തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് അകന്നുനിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തുന്നു. 2020ല്‍ നടക്കേണ്ട ഏഷ്യാകപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. അതേസമയം, ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും ടൂര്‍ണമെന്റ് യുഎഇയില്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
2018ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നത് എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ പിന്മാറ്റ ഭീഷണിയുയര്‍ത്തിയതോടെ ടൂര്‍ണമെന്റ് യുഎഇയിലാണ് നടത്തിയത്. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. പാക്കിസ്ഥാനില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കില്ലന്നുറപ്പാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കും.

ബംഗ്ലാദേശില്‍ എസിസി പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ ആണ് പാക്കിസ്ഥാനില്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റ് പാക്കിസ്ഥാന് നല്‍കിയതോടെ ഇനി എവിടെ നടത്തണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 സപ്തംബറില്‍ നടക്കുന്ന ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലാണ് നടത്തുക. 2020ലെ ടി20 ലോകകപ്പിന് മുന്നോടിയായിരിക്കും ടൂര്‍ണമെന്റ്.
പാക്കിസ്ഥാനില്‍വെച്ച് ശ്രീലങ്കന്‍ ടീമിനുനേരെ തീവ്രവാദി ആക്രമണം ഉണ്ടായശേഷം പ്രമുഖ ടീമുകള്‍ ആ രാജ്യത്ത് ക്രിക്കറ്റ് കളിക്കാനായി എത്താറില്ല. യുഎഇ ആണ് പാക്കിസ്ഥാന്‍ ഹോം ഗ്രൗണ്ടായി കണക്കാക്കി മത്സരങ്ങളില്‍ വേദിയാകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും ഏഷ്യാകപ്പ് യുഎഇയില്‍ തന്നെ നടത്താന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ അന്തിമ പ്രഖ്യാപനം ഉടന്‍ നടത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications