ലോകകപ്പ്: ഇംഗ്ലണ്ടിന്റെ 'ചതി'... പാകിസ്താന്‍ സെമി കളിക്കുമോ? ഇവ നടക്കണം, മിഷന്‍ ഇംപോസിബിള്‍
ലണ്ടന്‍: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന്റെ നില പരുങ്ങലിലായിരിക്കുകയാണ്. പാക് ടീമിന്റെ സെമി മോഹങ്ങള്‍ക്കു മേലാണ് ഇതു കരിനിഴല്‍ വീഴ്ത്തിയത്. നിലവില്‍ ഒമ്പതു പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് പാക് ടീം.
പുറത്താവലിന്റെ വക്കില്‍ നിന്നും ഹാട്രിക് വിജയവുമായി ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ പാകിസ്താന്റെ കഠിനാധ്വാനം പാഴായിപ്പോവുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. റണ്‍റേറ്റാണ് പാകിസ്താനെ ഏറ്റവുമധികം വലയ്ക്കുന്നത്. പാക് ടീമിന്റെ സെമി സാധ്യത ഇനി എങ്ങനെ ആയിരിക്കുമെന്നു നോക്കാം.

മൂന്നു പേര്‍ സെമിയുറപ്പിച്ചു
നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രലിയ (14 പോയിന്റ്), ഇന്ത്യ (13), ഇംഗ്ലണ്ട് (12) എന്നിവരാണ് ഇതിനകം ലോകകപ്പിന്റെ സെമി ഫൈനല്‍ ഉറപ്പിച്ച ടീമുകള്‍. നാലാംസ്ഥാനത്തിനു വേണ്ടി ന്യൂസിലാന്‍ഡും പാകിസ്താനുമാണ് രംഗത്തുള്ളത്. ന്യൂസിലാന്‍ഡിന് 11ഉം ബംഗ്ലാദേശുമായുള്ള ഒരു മല്‍സരം ബാക്കിനില്‍ക്കെ പാക് ടീമിന് ഒമ്പതും പോയിന്റുണ്ട്.
അടുത്ത കളിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ പാകിസ്താനും 11 പോയിന്റാവും. പക്ഷെ അതുകൊണ്ടു കാര്യമില്ല. റണ്‍റേറ്റ് പാകിസ്താന് അത്രയും വലിയ വെല്ലുവിളിയാണ്. ന്യൂസിലാന്‍ഡിന് +0.175 നെറ്റ് റണ്‍റേറ്റുണ്ടെങ്കില്‍ പാക് ടീമിന്റെ നെറ്റ് റണ്‍റേറ്റ് -0.792 മാത്രമാണ്.

അദ്ഭുതങ്ങള്‍ സംഭവിക്കണം
പാക് ടീം ഇനി ലോകകപ്പിന്റെ സെമിയിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണമെന്നു ചുരുക്കം. അത്രയും വലിയ മാര്‍ജിനിലൊരു വിജയം നേടാന്‍ സാധിച്ചാല്‍ മാത്രമേ റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്നിലാക്കാന്‍ പാക് ടീമിനു കഴിയൂ.
ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്താല്‍ മാത്രമേ പാക് ടീമിന് നേരിയ സെമി ഫൈനല്‍ സാധ്യത പോലുമുള്ളൂ. ടോസിനു ശേഷം ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ പാക് ടീം കളി തുടങ്ങും മുമ്പ് തന്നെ പുറത്താവും.

കണക്കുകള്‍ ഇങ്ങനെ...
സെമി ഫൈനല്‍ ടിക്കറ്റിനു പാകിസ്താന് മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം-
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം പാകിസ്താന്‍ ചുരുങ്ങിയത് 400 റണ്‍സെങ്കിലുമെടുക്കണം. തുടര്‍ന്ന് ബംഗ്ലാദേശിനെ വെറും 84ന് പുറത്താക്കുകയും വേണം. പാകിസ്താന്‍ 350 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടുന്നതെങ്കില്‍ വെറും 38ന് ബംഗ്ലാദേശിനെ എറിഞ്ഞിട്ടേ തീരൂ.
ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ 450 റണ്‍സ് അടിച്ചെടുക്കണം. തുടര്‍ന്ന് ബംഗ്ലാദേശിനെ 129ന് ഓള്‍ഔട്ടാക്കുകയും ചെയ്യണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications