തോറ്റ പാകിസ്താനെ ഇങ്ങനെ കളിയാക്കാന്‍ പാടുണ്ടോ?
ഇങ്ങനെയൊക്കെ ചെയ്യാമോ നമ്മള് നാളേം കാണേണ്ടേ... എന്നൊരു പാട്ട് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു ലോകകപ്പ് ഫുട്‌ബോളിന്റെ സമയത്ത്. ജര്‍മനി ഏഴ് ഗോളടിച്ച് ബ്രസീലിനെ സൈഡാക്കിയ സമയത്ത് ഏതോ ഒരു അര്‍ജന്റീന ഫാന്‍ ഉണ്ടാക്കിയതാണ് ഈ പാരഡി.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പാകിസ്താന്‍ തോറ്റതോടെ ഇതിലും അപ്പുറമാണ് സോഷ്യല്‍ മീഡിയയിലെ കളിയാക്കല്‍. പാക് ആരാധകര്‍ ടി വി തല്ലിപ്പൊളിച്ചത് മുതല്‍ പാകിസ്താന്റെ ഫീല്‍ഡിംഗ് കോച്ച് രാജിവെച്ചത് വരെ ഇവിടെ ആഘോഷമാണ്.
ക്രിക്കറ്റ് ആരാധകര്‍ ട്വിറ്റര്‍ അടക്കമുള്ള സൈറ്റുകളില്‍ പാകിസ്താനെ കളിയാക്കുന്നത് എങ്ങനെയൊക്കെ എന്ന് നോക്കൂ.

എടുത്തടിക്കുമോ
ചിത്രം കണ്ട് പേടിക്കേണ്ട. വിരാട് കോലി അഫ്രിദീയെ എടുത്തടിക്കുന്നതൊന്നുമല്ല, രണ്ടും രണ്ട് ചിത്രമാണ്.

തോറ്റാലും സാരമില്ല
ലോകകപ്പ് തോറ്റാലും സാരമില്ല, ഇയാളെക്കൊണ്ട് പടക്കം പൊട്ടിക്കാന്‍ സമ്മതിക്കരുത്. പറഞ്ഞത് പോലെ തന്നെ പാകിസ്താന്‍ തോറ്റു.

ഇത് ലഗാനല്ല
ലാ എഗെയ്ന്‍ എന്നാണ് ലഗാന്റെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. എന്നെക്കണ്ടാല്‍ സുന്ദരാണല്ലോ എന്ന് അടിക്കുറിപ്പോടെ ഇഷാന്തിന്റെ അപരനാണ് ചിത്രം ട്വിറ്ററിലിട്ടിരിക്കുന്നത്.

സര്‍ ജഡേജയും
ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് സര്‍ ജഡേജയുടെ വ്യാജനും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. നോക്കൂ

ധോണിയുടെ വെടി
പട്ടാളക്കാരന്റെ തലയ്ക്ക് മുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തലയാണ്. വെടി പാകിസ്താനിലേക്കാണെന്ന് വ്യക്തം.

ഇന്‍സമാമും
പൊറോട്ട ചോദിച്ചുവന്ന ഇന്‍സമാമിന് ആലൂ പൊറോട്ട കൊടുത്താല്‍ എങ്ങനിരിക്കും,കാണൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications