Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ടീം കൊല്‍ക്കത്തയില്‍, ആരാധകര്‍ക്ക് കൈവീശി അഫ്രീദിയും സംഘവും!

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാനായി പാകിസ്താന്‍ ടീം ഇന്ത്യയിലെത്തി. ഏറെനാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന്‍ ഒടുവിലാണ് പാകിസ്താന്‍ ടീം ലോകകപ്പ് കളിക്കാന്‍ എത്തുന്നത്. പാക് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ടീം. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഉറപ്പിന്മേല്‍ കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ടീമിന് ലോകകപ്പ് കളിക്കാനുള്ള അനുമതി നല്‍കിയത്.

അബുദാബി വഴിയാണ് പാകിസ്താന്‍ ടീം കൊല്‍ക്കത്തയില്‍ എത്തിയത്. 27 പേരാണ് പാക് സംഘത്തിലുള്ളത്. 15 കളിക്കാരും 12 സപ്പോര്‍ട്ടിങ് സ്റ്റാഫും. രാത്രി എട്ട് മണിയോടെയാണ് കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ടീം എത്തിയത്. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ പാകിസ്താന്‍ ടീമിനെ ആരാധകര്‍ എതിരേറ്റു. പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ആരാധകരുടെ നേര്‍ക്ക് കൈവീശുന്നത് കാണാമായിരുന്നു.

shahidafridi-wt20-kolkata

കനത്ത സുരക്ഷക്കിടെയാണ് പാക് ടീം എത്തിയത്. നൂറ് കണക്കിന് സി ഐ എസ് എഫ് ജവന്മാരാണ് വിമാനത്താവളത്തിന് ചുറ്റുമായി സുരക്ഷാ ചുമതലകള്‍ക്ക് ഉണ്ടായിരുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം. ധരംശാലയില്‍ നടത്താന്‍ നിശ്ചയിച്ച ഈ മത്സരം സുരക്ഷാ കാരണങ്ങളാല്‍ കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.

Read Also: കൊല്‍ക്കത്തയിലെ ഇന്ത്യ - പാക് ലോകകപ്പ് മത്സരം മമതാ ബാനര്‍ജി വോട്ടാക്കും!

തിങ്കളാഴ്ച പാകിസ്താന്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരു പരിശീലന മത്സരം കളിക്കും. യോഗ്യതാ റൗണ്ട് ജയിച്ചുവരുന്ന ടീമുമായി മാര്‍ച്ച് 16നാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ കളി. മാര്‍ച്ച് 19ന് കൊല്‍ക്കത്തയില്‍ത്തന്നെ ഇന്ത്യയുമായും ഏറ്റുമുട്ടും. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാകും ഇത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ ഒരു കളിയും തോറ്റിട്ടില്ല. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റ് ടീമുകള്‍.

Story first published: Sunday, March 13, 2016, 12:48 [IST]
Other articles published on Mar 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+