Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ വരുമോ?: ഇന്ന് ബംഗ്ലാദേശ് പാക് 'സെമിഫൈനല്‍'

ഇന്ന് ജയിക്കുന്ന ടീം ഇന്ത്യയുടെ എതിരാളി | Oneindia Malayalam

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. അക്ഷാര്‍ഥത്തില്‍ സെമിഫൈനലായി മാറിയ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ വിജയി ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും ഓരോ മത്സരങ്ങള്‍ ജയിച്ചതിനാല്‍ ഇന്നത്തെ ജേതാക്കളാകും ഫൈനലിലെത്തുക.

നേരത്തെ സൂപ്പര്‍ ഫോറിലെ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യയോട് തോല്‍ക്കുകയും അഫ്ഗാനിസ്ഥാനോട് നേരിയ വിജയം നേടുകയും ചെയ്ത ടീമുകളാണ്. ഇരു ടീമുകളും അടുത്തകാലത്തൊന്നും ഏറ്റുമുട്ടിയിട്ടില്ലാത്തതിനാല്‍ ഫലപ്രവചനം അസാധ്യമാണ്. സമീപകാലത്തെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഇരു ടീമുകള്‍ക്കും ജയിക്കാനുള്ള കഴിവുണ്ട്.

pakistan

താരങ്ങളുടെ വ്യക്തിപരമായ മികവിനെ ആശ്രയിച്ചാണ് ബംഗ്ലാദേശിന്റെ സാധ്യതകള്‍. ഓപ്പണര്‍ തമീം ഇഖ്ബാല്‍ ആദ്യ കളിയില്‍ തന്നെ പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് തിരിച്ചടിയാണ്. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനെതിരെ ഇമ്രുള്‍ കായിസും മുഹമ്മദുള്ളയും ചേര്‍ന്ന് നടത്തിയ ബാറ്റിങ് അവര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്റെയും, ഷാക്കിബ് അല്‍ ഹസ്സന്റെയും പ്രകടനവും ബംഗ്ലാദേശിന് നിര്‍ണായകമാകും.

പാക്കിസ്ഥാന്‍ കളിക്കാര്‍ ഫോമിലേക്കുയര്‍ന്നാല്‍ ബംഗ്ലാദേശിന് ജയം അപ്രാപ്യമാകും. ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഷൊയബ് മാലിക്, ഫഖര്‍ സമാന്‍, സര്‍ഫ്രാസ് അഹമ്മദ് തുടങ്ങിയ ബാറ്റ്‌സ്മാന്മാരെ പുറത്താക്കാന്‍ക ബംഗ്ലാദേശ് ബുദ്ധിമുട്ടുമെന്നുറപ്പാണ്. അതേസമയം, ബൗളിങ്ങില്‍ മൂര്‍ച്ച കുറഞ്ഞത് പാക് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ആയിരിക്കും വെള്ളിയാഴ്ച ഇന്ത്യയുമായി ഏറ്റുമുട്ടുക.

Story first published: Wednesday, September 26, 2018, 11:39 [IST]
Other articles published on Sep 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+