വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ഐപിഎല്‍ ഇലവനെ ഞങ്ങള്‍ തകര്‍ക്കും!! ഇത് പിഎസ്എല്‍ ഡ്രീം ഇലവന്‍... പറഞ്ഞത് റസാഖ്

എബിഡിയാണ് പിഎസ്എല്‍ ബെസ്റ്റ് ഇലവന്റെ നായകന്‍

കറാച്ചി: ലോക ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിനു ഐസിസിയുടെ ടൂര്‍ണമെന്റുകളെപ്പോലും വെല്ലുവിളിക്കാനുള്ള ശേഷിയുണ്ടെന്നു കാണിച്ചു തന്ന ചാംപ്യന്‍ഷിപ്പ് കൂടിയാണ് ഐപിഎല്‍. നിലവില്‍ ലോകത്തിലെ ഏതൊരു ക്രിക്കറ്ററും അതുകൊണ്ടു തന്നെയാണ് ഐപിഎല്ലില്‍ കളിക്കുന്നതു സ്വപ്‌നം കാണുന്നത്.

രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍... സെവാഗിന്റെ നിര്‍ദേശം ഇങ്ങനെ, ആ റോളില്‍ കസറുംരാഹുലിന്റെ ബാറ്റിങ് പൊസിഷന്‍... സെവാഗിന്റെ നിര്‍ദേശം ഇങ്ങനെ, ആ റോളില്‍ കസറും

ഐപിഎല്ലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പിന്നീട് മറ്റു രാജ്യങ്ങളും ഫ്രാഞ്ചൈസി ലീഗിനു തുടക്കം കുറിച്ചിരുന്നു. പക്ഷെ വല്ല്യേട്ടന്‍ ഇപ്പോഴും ഐപിഎല്‍ തന്നെയാണ്. പാകിസ്താന്‍ പ്രീമിയര്‍ ലീഗിലെ (പിഎസ്എല്‍) ഏറ്റവും മികച്ച ഇലവന് ഐപിഎല്ലിലെ മികച്ച ഇലവനെ തകര്‍ക്കാനാവുമെന്ന് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്.

റസാഖിന്റെ വീരവാദം

റസാഖിന്റെ വീരവാദം

പാകിസ്താനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖാണ് റസാഖ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയെന്ന കാര്യം ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഇലവനും പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇലവനും ഏറ്റുമുട്ടിയാല്‍ പിഎസ്എല്‍ ഇലവന്‍ ജയിക്കുമെന്നായിരുന്നു റസാഖ് അഭിപ്രായപ്പെട്ടത്.

ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത്

ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത്

പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ കമന്റേറ്റര്‍മാരാണ് ഐപിഎല്ലിലെയും പിഎസ്എല്ലിലെയും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത്. പിഎസ്എല്‍ ബെസ്റ്റ് ഇലവനില്‍ നാലു വിദേശ കളിക്കാരും ഏഴു പാകിസ്താന്‍ താരങ്ങളുമാണുള്ളത്.
അതേസമയം, ഐപിഎല്‍ ഇലവനില്‍ ഏഴു ഇന്ത്യന്‍ താരങ്ങളും നാലു വിദേശ കളിക്കാരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ഐപിഎല്‍ ഇലവന്‍

ഐപിഎല്‍ ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എംഎസ് ധോണി (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രെ റസ്സല്‍, ശ്രേയസ് ഗോപാല്‍, ഇമ്രാന്‍ താഹില്‍, കാഗിസോ റബാദ, ജസ്പ്രീത് ബുംറ.

പിഎസ്എല്‍ ഇലവന്‍

പിഎസ്എല്‍ ഇലവന്‍

ഷെയ്ന്‍ വാട്‌സന്‍, കമ്രാന്‍ അക്മല്‍, ബാബര്‍ ആസം, എബി ഡിവില്ലിയഴ്‌സ് (ക്യാപ്റ്റന്‍), കോളിന്‍ ഇന്‍ഗ്രാം, ആസിഫ് അലി, കിരോണ്‍ പൊള്ളാര്‍ഡ്, ഫഹീം അഷ്‌റഫ്, വഹാബ് റിയാസ്, ഹസന്‍ അലി, ഉമര്‍ ഖാന്‍.

വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

ഐപിഎല്‍ ഇലവനെ പിഎസ്എല്‍ ഇലവന്‍ തുരത്തുമെന്ന അബ്ദുള്‍ റസാഖിന്റെ അഭിപ്രായപ്രകടനത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അടിസ്ഥാനരഹിതമായ അവകാശവാദം. ഒരു പാകിസ്താനിയെന്ന നിലയില്‍ പിഎസ്എല്ലിലാണ് താന്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. നിലവില്‍ ഏറ്റവും മികച്ച ലീഗ് ഐപിഎല്‍ തന്നെയാണ്. യാഥാര്‍ഥ്യം അംഗീകരിക്കൂവെന്നായിരുന്നു ഒരു ട്വീറ്റ്.

മല്‍സരം ചൊവ്വയില്‍ നടത്തേണ്ടി വരും

മല്‍സരം ചൊവ്വയില്‍ നടത്തേണ്ടി വരും

അതെ നമുക്കു കഴിയും. പക്ഷെ മല്‍സരം ചൊവ്വയില്‍ വച്ചു നടത്തേണ്ടി വരും. നമുക്ക് പ്രതിഭയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ശേഷിയില്ല. നമുടെ നാഡികള്‍ അത്ര ഉറപ്പുള്ളതല്ല. ആത്മവിശ്വാസമില്ലാതെയാണ് നമ്മള്‍ ഗ്രൗണ്ടിലെത്തുക. അപ്പോള്‍ തന്നെ മല്‍സരഫലം പ്രവചിക്കാനും കഴിയുമെന്നു മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ആര്‍സിബിയെ മാത്രം

ആര്‍സിബിയെ മാത്രം

ഇത് മുഴുവനായും സത്യമല്ല. പിഎസ്എല്ലിലെ ഈ ബെസ്റ്റ് ഇലവനെ ഐപിഎല്ലിലെ എല്ലാ ടീമുകള്‍ക്കും അനായാസം പരാജയപ്പെടുത്താന്‍ കഴിയും. ഐപിഎല്ലില്‍ പിഎസ്എല്‍ ഇലവന് ഒരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അതു ആര്‍സിബി മാത്രമായിരിക്കുമെന്നും ഒരാള്‍ പരിഹസിച്ചു.

Story first published: Tuesday, January 21, 2020, 12:51 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X