വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉയര്‍ന്ന റേറ്റിങ് ഈ മൂന്ന് പേര്‍ക്ക്, ഒരാള്‍ ഇന്ത്യക്കാരന്‍, കോലിയല്ല, തിരഞ്ഞെടുത്ത് റിസ്വാന്‍

ഐപിഎല്ലില്‍ അവസരം ലഭിക്കാതിരുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും കൗണ്ടി കളിക്കുന്നുണ്ട്

1

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ സ്ഥാനമില്ലാത്തതിനാല്‍ അവര്‍ നിലവില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ്. മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രമുഖരെല്ലാം കൗണ്ടി കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ അവസരം ലഭിക്കാതിരുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും കൗണ്ടി കളിക്കുന്നുണ്ട്. റിസ്വാനും പുജാരയും ഒരു ടീമിലായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പേരും സസെക്‌സിനുവേണ്ടി ഗംഭീര പ്രകടനവും കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യ - പാക് പരമ്പരകളില്ലാത്തതിനാല്‍ ഇന്ത്യ - പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് ഇത്തരം അപൂര്‍വ്വം സന്ദര്‍ഭങ്ങളിലാണ്.

പുജാര നാല് മത്സരത്തില്‍ നിന്ന് 719 റണ്‍സാണ് അടിച്ചെടുത്തത്. നാല് സെഞ്ച്വറി ഇതില്‍ ഉള്‍പ്പെടും. രണ്ടെണ്ണം ഇരട്ട സെഞ്ച്വറിയാണ്. റിസ്വാനൊപ്പം ഡുര്‍ഹാമിനെതിരായ മത്സരത്തില്‍ 154 റണ്‍സിന്റെ കൂട്ടുകെട്ടും റിസ്വാനും പുജാരയും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഉയര്‍ന്ന റേറ്റിങ് നല്‍കുന്ന താരങ്ങളെക്കുറിച്ചും പുജാരയുമായി ഒരുമിച്ച് കളിച്ചതിനെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് റിസ്വാന്‍.

1

'പോരാട്ടം ഗ്രൗണ്ടില്‍ മാത്രമാണ്. അല്ലാത്ത സമയത്ത് ഞങ്ങള്‍ കുടുംബം പോലെയാണ്. വിരാട് കോലി, പുജാര, സ്മിത്ത്, റൂട്ട് എന്നിവരെല്ലാം കുടുംബാംഗങ്ങളെപ്പോലെ തന്നെയാണ്. ഒരു ഘട്ടത്തില്‍ പരസ്പരം നേര്‍ക്കുനേര്‍ എത്തേണ്ടവരാണ്. ഹസന്‍ അലി ജെയിംസ് ആന്‍ഡേഴ്‌സനോടൊപ്പം കളിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു. അതുപോലെ പരസ്പരം പല കാര്യങ്ങളും ഞങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

അതെല്ലാം ഞങ്ങളുടെ സൗഹൃദം കൊണ്ടാണ്. പുജാരയുമായി കളിക്കുമ്പോള്‍ അപൂര്‍വ്വമായൊന്നും തോന്നിയില്ല. ഇതേ ചോദ്യം പുജാരയോട് ചോദിച്ചാലും ഇതുപോലെയെ അവന്‍ പറയുകയുള്ളൂ. പുജാരയോടൊപ്പം തമാശ പറയുകയും ചിരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ടീമിലെ എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാവുന്നതുമാണ്'-റിസ്വാന്‍ പറഞ്ഞു.

2

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ് പുജാരയുള്ളത്. മോശം ഫോമിലായിരുന്ന പുജാര കൗണ്ടിയില്‍ തിളങ്ങിയതോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. എന്നാല്‍ ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ കൂടുതല്‍ കളിക്കുന്ന ടി20 പരമ്പരകളാവും. അതുകൊണ്ട് പുജാരയുടെ മടങ്ങിവരവ് അല്‍പ്പം വൈകും. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് പുജാരയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രകടനം മോശമാണ്.

തന്റെ മനസില്‍ ഉയര്‍ന്ന റേറ്റിങ് നല്‍കുന്ന മൂന്ന് താരങ്ങളെക്കുറിച്ചും റിസ്വാന്‍ പറഞ്ഞു. 'പുജാര വളരെ സ്‌നേഹമുള്ള നല്ല വ്യക്തിയാണ്. അവന്‍ വളരെ ശ്രദ്ധേയുള്ള കളിക്കാരനാണ്. പുജാരയില്‍ നിന്ന് പഠിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം. എങ്ങനെയാണ് ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാവുകയെന്നതിന് ഉദാഹരണമാണ് പുജാര. ഞാന്‍ ഉയര്‍ന്ന റേറ്റിങ് നല്‍കുന്ന താരങ്ങളില്‍ ആദ്യത്തെയാള്‍ യൂനിസ് ഖാനാണ്. രണ്ടാം സ്ഥാനം പുജാരക്കും മൂന്നാം സ്ഥാനം ഫവാദ് അലത്തിനുമാണ്. വളരെ ശ്രദ്ധയോടെ കളിക്കാന്‍ കഴിവുള്ളവരാണിവര്‍. ഇവര്‍ക്ക് എന്റെ മനസില്‍ എപ്പോഴും ഉയര്‍ന്ന റേറ്റിങ്ങാണ്'- റിസ്വാന്‍ പറഞ്ഞു.

3

പാകിസ്താന്റെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് റിസ്വാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന റിസ്വാന്‍ 2021ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരേ പാകിസ്താന്‍ ലോകകപ്പില്‍ ജയം നേടിയപ്പോള്‍ റിസ്വാന്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു.

വിരാട് കോലിയുടെ സമീപകാല ഫോമിനെക്കുറിച്ചും റിസ്വാന്‍ പറഞ്ഞു. വിരാട് കോലി ചാമ്പ്യന്‍ താരമാണ്. അവന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാമെന്നാണ് റിസ്വാന്‍ പറഞ്ഞത്. 'കോലി ചാമ്പ്യന്‍ താരമാണ്. എന്നാല്‍ നിലവിലെ ഫോമില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. എല്ലാ താരത്തിനും കരിയറില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. അവനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത്. അവന്‍ കഠിനാധ്വാനത്തിലൂടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 12, 2022, 10:53 [IST]
Other articles published on May 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X