കറാച്ചി: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലു ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീഡി. ട്വിറ്ററില്‍ ഒരു ചോദ്യോത്തര സെഷനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും ഒരാള്‍ മാത്രമേ അഫ്രീഡിയുടെ ഫേവറിറ്റുകളില്‍ ഉള്ളൂവെന്നതാണ് ശ്രദ്ധേയം.
ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ് അഫ്രീഡിയുടെ ഫേവറിറ്റുകളിലൊന്ന്. പാകിസ്താന്റെ യുവ ബാറ്റിങ് സെന്സേഷന് ബാബര്‍ അസം, ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായ ജോ റൂട്ട് എന്നിവരാണ് മറ്റു മൂന്നു കളിക്കാര്‍. കോലി-ബാബര്‍ ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്നുള്ള മറ്റൊരു ചോദ്യത്തിന് രണ്ടു പേരും എന്നായിരുന്നു അഫ്രീഡിയുടെ മറുപടി. ദിവസങ്ങള്‍ക്കു മുമ്പ് കോലിയെ അഭിനന്ദിച്ച് അഫ്രീഡി രംഗത്തു വന്നിരുന്നു. മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശശരാശരിയുള്ള കോലിയെ പ്രശംസിച്ചു കൊണ്ട് ഐസിസിയുടെ ട്വീറ്റിനു താഴെയായിരുന്നു അഫ്രീഡിയുടെ പ്രതികരണം.
ടെസ്റ്റില്‍ സെവാഗ് യുഗം വീണ്ടും വരും!! രോഹിത് തന്നെ പിന്‍ഗാമി, ശ്രദ്ധിക്കേത് ഇതെന്ന് ഗവാസ്കര്‍
കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് നിലവില്‍ കോലി കടന്നു പോവുന്നത്. ടി20 ക്രിക്കറ്റില്‍ ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ കോലിക്കും മുകളിലാണ് പാക് താരം ബാബര്‍. ബാബറിന് 54.21 ബാറ്റിങ് ശരാശരിയുണ്ടെങ്കില്‍ കോലിയുടേത് 50.85 ആണ്. ടി20യില്‍ നിലില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള രണ്ടു താരങ്ങളും ഇവര്‍ മാത്രമാണ്.