Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ - ശ്രീലങ്ക ടെസ്റ്റ്: വില്ലനായി വീണ്ടും മഴ, മൂന്നാം ദിനം എറിഞ്ഞത് അഞ്ചോവര്‍ മാത്രം

റാവല്‍പിണ്ടി: പാകിസ്താന്‍-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനവും മഴ വില്ലനായി. മോശം കാലാവസ്ഥയും വെളിച്ചക്കുറവും മൂലം അഞ്ചോവര്‍ മാത്രമാണ് മൂന്നാം ദിനം കളി നടന്നത്. രണ്ടാം ദിനവും മോശം കാലാവസ്ഥയെത്തുടര്‍ന്ന് കളി തടസപ്പെട്ടിരുന്നു. നാലാം ദിനവും മഴ തുടര്‍ന്നാല്‍ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കും.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 91.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെന്ന നിലയിലാണ്. ധനഞ്ജയ് ഡി സില്‍വയ്‌ക്കൊപ്പം (87*) ദില്‍റൂവന്‍ പെരേരയാണ് (6) ക്രീസില്‍. നേരത്തെ നായകന്‍ ദിമുത് കരുണരത്‌നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് 96 റണ്‍സുമായി മികച്ച തുടക്കമാണ് ലങ്കയ്ക്ക് സമ്മാനിച്ചത്. കരുണരത്‌നയെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രദിയാണ് ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്.

pakistan

കുശാല്‍ മെന്‍ഡിസ് (10) പ്രതീക്ഷ കാത്തില്ല. മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (31)അല്‍പ്പ സമയം ചെറുത്തുനിന്ന ശേഷം മടങ്ങി. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് ചണ്ഡിമാലിനും (2) ശോഭിക്കാനായില്ല. നിരോഷന്‍ ഡിക്വെല്ലയും (33) നേരിയ ചെറുത്ത് നില്‍പ്പിനുശേഷം മടങ്ങി. പ്രതീക്ഷ നല്‍കി ധനഞ്ജയ് ഡി സില്‍വ ക്രീസിലുണ്ട്.

പാകിസ്താനുവേണ്ടി നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസ്, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Friday, December 13, 2019, 16:57 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+