യാസിര്‍ ദി ഗ്രേറ്റ്.. പാക് സെന്‍ഷന് ചരിത്രനേട്ടം, 82 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ന്നു!!
അബുദാബി: പാകിസ്താന്റെ പുതിയ സ്പിന്‍ സെന്‍സേഷനായ യാസിര്‍ ഷായ്ക്കു ചരിത്രനേട്ടം. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ തികച്ച ബൗളറെന്ന ലോക റെക്കോര്‍ഡാണ് യാസിര്‍ തന്റെ പേരിലാക്കിയത്.
വിക്കറ്റ് വേട്ടയില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കാന്‍ 33 ടെസ്റ്റുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. ന്യൂസിലാന്‍ഡിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ വില്ല്യം സോമര്‍വില്ലെയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയാണ് യാസിര്‍ ചരിത്രത്തിന്റെ ഭാഗമായത്. കിവീസിനെതിരായ കഴിഞ്ഞ ടെസ്റ്റില്‍ താരം 14 വിക്കറ്റുകള്‍ കട പുഴക്കിയിരുന്നു.

82 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. 1936ല്‍ ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മെറ്റ് സ്ഥാപിച്ച റെക്കോര്‍ഡാണ് വഴിമാറിയത്. 36 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഗ്രിമ്മെറ്റ് 200 വിക്കറ്റുകള്‍ നേടിയത്. ഗ്രിമ്മെറ്റിനു പിറകില്‍ കുറഞ്ഞ മല്‍സരങ്ങളില്‍ നിന്നും ടെസ്റ്റില്‍ 200 വിക്കറ്റ് നേടിയ മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍ (37 ടെസ്റ്റ്)
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് യാസിര്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് മുമ്പ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്. 200 വിക്കറ്റ് വീഴ്ത്താന്‍ ഗ്രിമ്മെറ്റിനേക്കാള്‍ ഒരു ടെസ്റ്റ് മാത്രമേ അശ്വിന് അധികം വേണ്ടി വന്നുള്ളൂ. 37 ടെസ്റ്റുകളിലാണ് അദ്ദേഹം നാഴികക്കല്ല് തികച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുമായി വരവറിയിച്ച അശ്വിന്‍ 2016ല്‍ ന്യൂസിലാന്‍ഡിനെതിരേയാണ് കരിയറിലെ 200ാം വിക്കറ്റ് കണ്ടെത്തിയത്.

ഡെന്നിസ് ലില്ലി (38 ടെസ്റ്റ്)
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമായിരുന്ന ഡെന്നിസ് ലില്ലി 38 ടെസ്റ്റുകളില്‍ നിന്നാണ് 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. 1994ല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 355 വിക്കറ്റുകളുണ്ടായിരുന്നു. 70 ടെസ്റ്റുകളിലാണ് ലില്ലി ഇത്രയും വിക്കറ്റുകള്‍ നേടിയത്.
ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം 200ാം വിക്കറ്റ് തികയ്ക്കുന്നത്.

വഖാര്‍ യൂനുസ് (38 ടെസ്റ്റ്)
പാകിസ്താന്റെ പേസ് ഇതിഹാസമായിരുന്ന വഖാര്‍ യൂനുസും 38 ടെസ്റ്റുകളില്‍ നിന്നു തന്നെയാണ് 200 വിക്കറ്റുകള്‍ നേടിയത്. യാസിറിനു മുമ്പ് ഈ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന ഏക താരവും വഖാറായിരുന്നു. യാസിറിനെപ്പോലെ തന്നെ ന്യൂസിലാന്‍ഡിനെതിരേ തന്നെയായിരുന്നു വഖാറും തന്റെ 200ാം വിക്കറ്റ് പിഴുതത്. 1995 ഡിസംബറില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

ഡെയ്ല്‍ സ്റ്റെയ്ന്‍ (39 ടെസ്റ്റ്)
ഇപ്പോഴും മല്‍സരരംഗത്തുള്ള ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 39 ടെസ്റ്റുകളിലാണ് 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ടെസ്റ്ററിലായിരുന്നു അദ്ദേഹം തന്റെ 200ാം വിക്കറ്റ് കണ്ടെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications